അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് തുടക്കം

0
173

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് ആരംഭിക്കും. സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വൈകിട്ട് ആറ് മണിക്ക് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ ഒൻപത് മണി മുതൽ ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.

ഉദ്ഘാടന ചടങ്ങിൽ മേളയുടെ 25 വർഷങ്ങളുടെ പ്രതീകമായി കെ ജി ജോർജിന്റെ നേതൃത്വത്തിൽ മലയാള സിനിമയിലെ 24 യുവപ്രതിഭകളാണ് തിരിതെളിയിക്കുന്നത്. ആറ് തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് മേള സംഘടിപ്പിക്കുന്നത്.