Sunday
11 January 2026
24.8 C
Kerala
HomeKeralaവികസനം അതിവേഗം, 18 ആശുപത്രികൾക്ക് കിഫ്ബി 1107 കോടി രൂപ അനുവദിച്ചു

വികസനം അതിവേഗം, 18 ആശുപത്രികൾക്ക് കിഫ്ബി 1107 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവർത്തനങ്ങൾക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രി 137.28 കോടി, കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി, തൃശൂർ മെഡിക്കൽ കോളേജ് 153.25 കോടി, കണ്ണൂർ തലശേരി മലബാർ കാൻസർ സെന്റർ 344.81 കോടി, കണ്ണൂർ തലശേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 53.66 കോടി, കാസർഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി 10.17 കോടി, ചേർത്തല താലൂക്ക് ആശുപത്രി 61.53, ഇരിട്ടി താലൂക്ക് ആശുപത്രി 49.71, കാസർഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രി 9.98 കോടി, പാലക്കാട് ജില്ലാ ആശുപത്രി 72.38 കോടി, വർക്കല താലൂക്ക് ആശുപത്രി 33.26 കോടി, മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 9.06 കോടി, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി 10.42, കാസർഗോഡ് മങ്കൽപാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി 13.73, പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രി 9.89, ആലത്തൂർ താലൂക്ക് ആശുപത്രി 11.03, മണ്ണാർക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി 10.47 കോടി, ഒറ്റപ്പാലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി 11.35 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയുടെ വികസനത്തിൽ കിഫ്ബി വലിയ പങ്കാണ് വഹിച്ചത്. മെഡിക്കൽ കോളേജുകൾ, കാൻസർ കെയർ ഇൻസ്റ്റിറ്റിയുട്ടുകൾ, ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ ഉൾപ്പെടുന്ന 85 പ്രൊജക്ടുകളിൽ 7500 ഓളം കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകുകയുണ്ടായി. ഇതിൽ വിവിധ സ്ഥാപനങ്ങൾക്കായി ആകെ 4,300 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിക്കുകയും നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ച് വരികയുമാണ്.

തിരുവനന്തപുരം ജനറൽ ആശുപത്രി 137.28 കോടി

തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ മുഖഛായ മാറുന്ന 137.28 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. 4 നിലകളിൽ ട്രോമ, ഒ.പി. കെട്ടിടം, 4 നിലകളിൽ ലോൺട്രി ബ്ലോക്ക്, 5 നിലകളിൽ സർവീസ് ബിൾഡിംഗ് എന്നീ ബഹുനില കെട്ടിടങ്ങളും 205 ആശുപത്രി കിടക്കകളും ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ട്രോമ എമർജൻസി വിഭാഗം, റേഡിയോളജി, സൂപ്പർ സ്‌പെഷ്യാലിറ്റി, ഒ.പി. വിഭാഗങ്ങൾ, എമർജൻസി ഓപ്പറേഷൻ തീയറ്ററുകൾ, തീവ്ര പരിചരണ വിഭാഗം, ബ്ലഡ് ബാങ്ക്, ലബോറട്ടറി, ഡേകെയർ കീമോതെറാപ്പി, വാർഡുകൾ എന്നീ സൗകര്യങ്ങളോടെയുള്ളതാണ് ഈ കെട്ടിടം.

കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി

2,34,800 സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ 208 കിടക്കകളുള്ള ആശുപത്രി കെട്ടിടസമുച്ചയമാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ സജ്ജമാക്കുന്നത്. ഡയഗ്നോസ്റ്റിക് ബ്ലോക്ക്, വാർഡ് ടവർ, യൂട്ടിലിറ്റി ബ്ലോക്ക്, മോർച്ചറി ബ്ലോക്ക് എന്നിവയുണ്ടാകും.

തൃശൂർ മെഡിക്കൽ കോളേജ് 153.25 കോടി

തൃശൂർ മെഡിക്കൽ കോളേജിൽ 9 നിലകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിക്കുന്നതിനാണ് ഈ തുക അനുവദിച്ചത്. 288 കിടക്കകളും, 38 ഡയാലിസിസ് കിടക്കകളും, 126 ഐസിയു, എച്ച്.ഡി.യു. കിടക്കകളും 28 ഐസൊലേഷൻ റൂമുകളും സജ്ജമാക്കും.

മലബാർ കാൻസർ സെന്റർ 344.81 കോടി

പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ചിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഈ തുക അനുവദിച്ചത്. പി.ജി. ഇൻസ്റ്റിറ്റിയൂട്ടിനായി 14 നിലകളിലായി ആകെ 5.50 ലക്ഷം ചതുരശ്ര അടി വിസ്തീർണുള്ള കെട്ടിടമാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

മറ്റാശുപത്രികൾ

കണ്ണൂർ തലശേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ 10957 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള 7 നില കെട്ടിടം നിർമ്മിക്കുന്നതിനാണ് 53.66 കോടി രൂപ അനുവദിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രി 10154 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള 6 നില കെട്ടിടമാണ് നിർമ്മിക്കുന്നത്.

വർക്കല താലൂക്ക് ആശുപത്രി 6067 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള 7 നില കെട്ടിടം, ചേർത്തല താലൂക്ക് ആശുപത്രിയിൽ 12152 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള 6 നില കെട്ടിടം എന്നിവയാണ് നിർമ്മിക്കുന്നത്.

കാസർഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി 2135 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള 3 നില കെട്ടിടം, കാസർഗോഡ് മങ്കൽപാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ 2778 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള 2 നില കെട്ടിടം, കാസർഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ 1859 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള 3 നില കെട്ടിടം എന്നിവയാണ് സജ്ജമാക്കുന്നത്.

മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 1710 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള 4 നില കെട്ടിടം, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേ…

RELATED ARTICLES

Most Popular

Recent Comments