സുരക്ഷ ശക്തം,ഉദ്യോഗസ്ഥർ കള്ളവോട്ടിന് കൂട്ടുനിന്നാൽ കർശന നടപടി: ടിക്കാറാം മീണ

0
68

തെരഞ്ഞെടുപ്പിൽ സുരക്ഷ ശക്തമെന്നും കള്ളവോട്ടിന് കൂട്ടുനിന്നാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ.

പോസ്റ്റൽ ബാലറ്റ് കൊണ്ടു പോകുന്ന സംഘത്തിൽ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നും പ്രോസിക്യൂഷൻ നടപടികൾക്കും മറ്റും വിധേയരാക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. അതേസമയം, കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥൻ ശ്രീകുമാറിനെ മീണ അഭിനന്ദിക്കുകയും ചെയ്തു.