ഉദ്യോഗാർത്ഥികൾക്ക് ചാകര, റെക്കോർഡ് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം

0
151

-അനിരുദ്ധ് കെ.പി.

ഉദ്യോഗാർത്ഥികളോട് അനുകമ്പയുള്ള സർക്കാരാണ് എൽ ഡി എഫ് സർക്കാർ എന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് മന്ത്രിസഭായോഗം കൂടുതൽ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചത്.

ഇതോടെ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങളുടെ ചാകരയാണ് ലഭിക്കുന്നത്. യു ഡി എഫ് സർക്കാർ അട്ടിമറിച്ച നിയമന വ്യവസ്ഥകൾകൊണ്ട് മതിയായ നിയമനം നൽകാൻ സാധ്യമല്ല എന്ന യാഥാർഥ്യം നില നിൽക്കെയാണ് പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്ന എൽ ഡി എഫ് സർക്കാരിന്റെ നയം തുടരാൻ സർക്കാർ തീരുമാനിച്ചത്. ആരോഗ്യ വകുപ്പ്, ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് പരിയാരം മെഡിക്കൽ കോളേജ്, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, ആയുഷ് , എന്നിങ്ങനെ വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ 3000 ഹയർ സെക്കൻഡറിയിൽ 151 പരിയാരയം മെഡിക്കൽ കോളേജ് 772 ആരോഗ്യവകുപ്പ് ഡയറൿടറേറ്റ് 1200 ആയുഷ് 300 വിദ്യാഭ്യാസ വകുപ്പിൽ 728 മണ്ണ് വകുപ്പിൽ 111 എന്നിങ്ങനെ വിവിധ വകുപ്പുകളിലായി പുതിയ തസ്തികകൾ സൃഷ്ടിക്കാനാണ് തീരുമാനം.

ഇതോടെ പരമാവധി ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കഴിയുമെന്നതാണ് വാസ്തവം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും അധികം തസ്തികൾ സൃഷ്ടിക്കുന്നത് ആദ്യമാണ്. അപവാദ പ്രചാരണങ്ങളിലൂടെ സർക്കാരിനെ കരി വാരി തേക്കാൻ നോക്കുന്ന പ്രതിപക്ഷം അധികാരത്തിലിരുന്നപ്പോൾ നടത്തിയ പരീക്ഷ നിയമന പരിഷ്കാരങ്ങളാണ് ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായത്. ഇത് പരിഹരിക്കാനുള്ള സമീപനമാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.