ഫസ്റ്റ് ബെൽ ക്ലാസുകളിലെ കുറവുകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് മെയ്‌ മാസത്തിൽ ബ്രിഡ്ജ് കോഴ്‌സുകള്‍

0
67

സ്‌കൂള്‍ വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ഡിജിറ്റല്‍ ക്ലാസുകളിലെ കുറവുകള്‍ പരിഹരിക്കാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്താന്‍ ആലോചന. വരുന്ന മെയ് മാസത്തില്‍ കോഴ്‌സ് നടത്താനാണ് ഗുണമേന്മാ പരിശോധനാ സമിതി ശുപാര്‍ശ ചെയ്തത്.

ഈ വര്‍ഷം ഡിജിറ്റല്‍ ക്ലാസുകള്‍ മാത്രം നടന്നതുകൊണ്ട് കുട്ടികള്‍ക്ക് അടുത്ത തലത്തിലേയ്ക്കുള്ള ചുവടുവയ്പ്പ് പ്രയാസകരമാകുമെന്ന അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. ഓൺലൈൻ വഴി പഠിച്ച പാഠങ്ങള്‍ സുഗമമാക്കുന്നതിനാണ് ബ്രിഡ്ജ് കോഴ്‌സുകള്‍ സംഘടിപ്പിക്കുക.