ഉത്തർപ്രദേശിൽ സ്‌ഫോടക വസ്തുക്കളുമായി രണ്ട്‌ മലയാളികൾ അറസ്റ്റിൽ

0
77

ഉത്തർപ്രദേശിൽ സ്‌ഫോടക വസ്തുക്കളുമായി രണ്ട്‌ മലയാളികൾ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരാണ് അറസ്റ്റിൽ ആയത് എന്നാണ് ലഭിക്കുന്ന വിവരം. സ്‌ഫോടകവസ്തുക്കൾക്ക്‌ പുറമെ ആയുധങ്ങളും ഇവരുടെ പക്കൽനിന്ന്‌ പിടിച്ചെടുത്തതായി പൊലീസ്‌ പറഞ്ഞു.

പത്തനംതിട്ട സ്വദേശി അൻസാദ്‌ ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ‌ഫിറോസ്‌ ഖാൻ എന്നിവരാണ്‌ പിടിയിലായത്.സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി എഡിജി പ്രശാന്ത്‌ കുമാർ പറഞ്ഞു. ഉത്തർപ്രദേശ്‌ പൊലീസിന്റെ പ്രത്യേക സംഘമാണ്‌ ഗുഡാംബ പ്രദേശത്ത്‌നിന്ന്‌ ഇവരെ പിടികൂടിയത്‌.