യുവനടന്‍ സന്ദീപ് നഹര്‍ മരിച്ച നിലയില്‍

0
72

അന്തരിച്ച നടന്‍ സുശാന്ത് രജ്പുത് സിംഗ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച എം.എസ് ധോണി; ദ അണ്‍ടോള്‍ഡ് സ്‌റ്റോറി, അക്ഷയ് കുമാറിന്റെ കേസരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ സന്ദീപ് നഹര്‍ മരിച്ച നിലയില്‍.

ജീവിതംഅവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുംബൈയിലെ വസതിയില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റമാര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് പോലീസ് അറിയിച്ചു.