INVESTIGATION: കേന്ദ്രത്തിലും ലാസ്റ്റ് ഗ്രേഡ് നിയമനം നിർത്തലാക്കിയത് കോൺഗ്രസ്,നിയമന വിവാദത്തിൽ കോൺഗ്രസിന്റെ യഥാർത്ഥ മുഖം പുറത്ത് വരുന്നു

0
93

-അതിഥി.സി.കൃഷ്ണൻ.

കേരളത്തിലെ എൽ ജി എസ് ഉദ്യോഗാർത്ഥികൾക്ക് ആപ്പ് വെച്ചത് കോൺഗ്രസ് എന്ന് തെളിഞ്ഞതിനെ പിന്നാലെ കേന്ദ്രത്തിലും കോൺഗ്രസിന്റെ കാലത്ത് ചെയ്തത് ഇതിനേക്കാൾ വല്യ ക്രൂരത. ഇനിമുതൽ ലാസ്റ്റ് ഗ്രേഡ് നിയമനമേ വേണ്ടെന്ന് രണ്ടാം യു പി എ സർക്കാർ തീരുമാനിച്ചതിന്റെ രേഖകൾ പുറത്ത് വന്നു. 2010 ഏപ്രിൽ മുപ്പതിന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലാണ് ലാസ്റ്റ് ഗ്രേഡിന് സമാനമായ ഗ്രൂപ്പ് ഡി തസ്തികകളിലേക്കുള്ള നിയമനം ഇനിമുതൽ നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചത്.ലാസ്റ്റ് ഗ്രേഡ് തസ്തികൾ ഗ്രൂപ്പ് സി തസ്തികകളിൽ ലയിപ്പിക്കാനും അന്ന് തീരുമാനിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആക്കിയതും ഇതേ കാലത്തായിരുന്നു.

ഇന്ന് ഉദ്യോഗാർത്ഥികൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെയുള്ളവർ കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായിരിക്കുമ്പോഴായിരുന്നു ഉദ്യോഗാർത്ഥികളോടുള്ള ഈ കൊടും ക്രൂരത. മുല്ലപ്പള്ളി മാത്രമല്ല കെ .സി വേണുഗോപാൽ,എ.കെ.ആന്റണി,വയലാർ രവി,കൊടിക്കുന്നിൽ സുരേഷ്, കെ വി തോമസ് തുടങ്ങിയ മഹാന്മാരും ഉദ്യോഗാർത്ഥികളുടെ ജീവിതം തകർത്ത ഈ ഉത്തരവ് പുറത്തിറക്കിയ സർക്കാരിലുണ്ടായിരുന്നു. അന്നൊന്നും അരുതെന്ന് പറയാനോ യുവജനത്തിന് വേണ്ടി ശബ്ദമുയർത്താനോ ഇവർ തയ്യാറായില്ല.

കേരളത്തിലും ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് ഉദ്യോഗാർത്ഥികളുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടത് ഇതേ കോൺഗ്രസ് നേതാക്കളായിരുന്നു, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സെക്രട്ടറിയേറ്റ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് നിയമനം മാറ്റിയാരുന്നു ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തിൽ ഉദ്യോഗാർത്ഥികളുടെ തലയ്ക്കടിച്ചത്.മാത്രമല്ല സെക്രട്ടറിയേറ്റിൽ നിയമന യോഗ്യത എസ് എസ് എൽ സി യാക്കി മാറ്റിയും ഇവർ ഉദ്യോഗാർത്ഥികളോട് ക്രൂരത കാട്ടി. ഇന്ന് സമരം ചെയ്യുന്നവരെ ഇളക്കി വിടുന്ന കോൺഗ്രസിന്റെ കപട മുഖമാണ് പുറത്ത് വരുന്നത്.