താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

0
70

താമരശ്ശേരി ചുരം റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ഇന്നു മുതല്‍ മാര്‍ച്ച് 15 വരെയാണ് ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയാണ് ഗതാഗതനിയന്ത്രണം.

നിയന്ത്രണങ്ങള്‍ ഇങ്ങനെ: വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍ പക്രംതളം ചുരം വഴിയും മലപ്പുറത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍ നാടുകാണി ചുരം വഴിയും പോകണം. രാവിലെ 5 മുതല്‍ രാത്രി 10 വരെ എല്ലാവിധ ചരക്കുവാഹനങ്ങളും ബസ്സുകളും അടിവാരം മുതല്‍ ലക്കിടി വരെ നിരോധിച്ചു. 15 ടണ്ണില്‍ കൂടുതലുള്ള എല്ലാവിധ ചരക്കു വാഹനങ്ങളുടെയും സ്‌കാനിയ ബസ്സുകളുടെയും ഗതാഗതം പൂര്‍ണമായി നിരോധിച്ചു

ഇളവുകള്‍: ആംബുലന്‍സ് പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് നിരോധനമില്ല. രാത്രി 10 മുതല്‍ രാവിലെ 5 വരെ 15 ടണ്‍ വരെയുള്ള ചരക്ക് വാഹനങ്ങള്‍ കടത്തിവിടും. സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലും ടാറിങ് സമയത്തും ചെറിയ വാഹനങ്ങള്‍ വണ്‍ ബി ഐ കടത്തിവിടും. പ്രവര്‍ത്തി നടക്കുന്ന കാലയളവില്‍ കെഎസ്ആര്‍ടിസി മിനി ബസ്സുകള്‍ അടിവാരം മുതല്‍ ലക്കിടിയിലേക്കും തിരിച്ചും ഷട്ടില്‍ സര്‍വീസ് നടത്തും. 7 മിനി ബസുകള്‍ ലക്കിടി യിലേക്കും 7 എണ്ണം അടിവാരത്തെക്ക് സര്‍വീസ് നടത്തുക.