“അർണബൊക്കെയുള്ള രാജ്യത്ത്‌ രണ്ട്‌ വരി എഡിറ്റ്‌ ചെയ്‌തതിന്‌ 21 കാരിയെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ പരിഹാസ്യമാണ്”: എൻ എസ്‌ മാധവൻ

0
54

ഗ്രെറ്റ ത്യുൻബെർഗ് “ടൂള്‍കിറ്റ്’ കേസില്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. വാര്‍ത്തയെ മുഴുവന്‍ വലിച്ചുകീറി നശിപ്പിക്കുന്ന അര്‍ണബിനെ പോലുള്ളവരുള്ള രാജ്യത്താണ് രണ്ട് വരി എഡിറ്റ് ചെയ്‌തതിന് അറസ്റ്റുകള്‍ നടക്കുന്നതെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞു.

‘വാര്‍ത്തയെ വലിച്ചുകീറി നശിപ്പിക്കുന്ന അര്‍ണബിനെ പോലുള്ള എഡിറ്റര്‍മാരുള്ള ഒരു രാജ്യത്ത് ഗൂഗിള്‍ ഡോക്യുമെന്റിലെ രണ്ട് വരി എഡിറ്റ് ചെയ്‌തതിന് ഒരു ഇരുപത്തൊന്നുകാരിയെ അറസ്റ്റ് ചെയ്യുന്നത് എന്ത് പരിഹാസ്യമാണ്,’ എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്‌തു.

 

see also: