മാണി സി കാപ്പന്റെ യുഡിഎഫിൽ ഘടകകക്ഷിയാകാനുള്ള നീക്കത്തിന് തിരിച്ചടി. കാപ്പന്റെ പാർട്ടിയെ ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പഞ്ഞു. മൂന്ന് സീറ്റുകൾ കാപ്പൻ പക്ഷത്തിന് വാഗ്‌ദാനം ചെയ്‌തുവെന്ന വാർത്തയും മുല്ലപ്പള്ളി തള്ളി.
കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നതിൽ സന്തോഷമേയുള്ളുവെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
ഘടകക്ഷിയാക്കുന്നതിൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. താൻ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാഡിന്റെ കൽപ്പനകൾക്കും തീരുമാനങ്ങൾക്കും അനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു. ഹൈക്കമാഡിനെ പൂർണമായി വിശ്വാസത്തിൽ എടുത്തുമാത്രമെ അവരെ ഘടകക്ഷിയാക്കാനാകു. മൂന്ന് സീറ്റ് കാപ്പന് നൽകാമെന്ന് പറഞ്ഞതിനെക്കുറിച്ച് കെപിസിസി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.