ദളിത് വിരുദ്ധ പരാമർശം ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ കേസ്

0
74

ദളിത് വിരുദ്ധ പരാമർശം നടത്തിയതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ കേസ്. ഹരിയാന പൊലീസാണ് സംഭവത്തില്‍ യുവരാജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2020ൽ ഇൻസ്റ്റഗ്രാം ചർച്ചയിലാണ് യുവരാജ് ദളിത് സമൂഹത്തിനെതിരെ മോശമായ തരത്തിലുള്ള പരാമർശം നടത്തിയതായി പരാതി.

കഴിഞ്ഞ ദിവസമാണ് ഹിസാറിലെ ഹൻസി പൊലീസ് സ്റ്റേഷനിലാണ് യുവരാജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഹിസാറിൽ നിന്നുള്ള അഭിഭാഷകനാണ് യുവരാജിനെതിരെ പരാതി നല്‍കിയത്.

പരാതി നല്‍കി എട്ട് മാസത്തിനു ശേഷമാണ് നടപടി ഉണ്ടാകുന്നത്. ഇന്ത്യൻ താരം രോഹിത് ശർമയുമായണ് ഇൻസ്റ്റഗ്രാം ലൈവിൽ യുവരാജ് ചര്‍ച്ച നടത്തിയത്. സംഭവത്തിന് മാപ്പ് പറഞ്ഞ് യുവരാജ് അന്ന് രംഗത്ത് എത്തിയിരുന്നു.