BREAKING… 239 തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനം

0
152

-അനിരുദ്ധ്. പി.കെ-

സംസ്ഥാനത്ത് പുതുതായി 409 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഉദ്‌ഘാടനം നിർവഹിച്ച വയനാട് മെഡിക്കൽ കോളേജ്,കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്,അഡ്വക്കേറ്റ് ജനറൽ ഓഫിസ്,മലബാർ ദേവസ്വം ബോർഡ് എന്നിവിടങ്ങളിലായിട്ടാണ് അധിക തസ്തികകൾ സൃഷ്ടിക്കാൻ യോഗത്തിൽ തീരുമാനം ആയത്.

വയനാട് മെഡിക്കൽകോളേജിന്റെ പ്രവർത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകൾ ഉൾപ്പെടെ 140 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 16 യു.ഡി.സി., 17 എൽ.ഡി.സി. ഉൾപ്പടെ 55 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.മലബാർ ദേവസ്വം ബോർഡിൽ 6 എൻട്രി കേഡർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിൽ 23 തസ്തികകൾ അസിസ്റ്റന്റിന്റേതാണ്.

എൽ ജി എസ് റാങ്ക് ലിസ്റ്റുകൾ ആറ് മാസത്തേക്ക് നീട്ടിയതിനും ബീറ്റ ഫോറസ്റ്റ് ഓഫീസർ വിഭാഗത്തിൽ 500 തസ്തികകൾ സൃഷ്ടിച്ചതിനും പുറമെയാണ് ഇപ്പോൾ 409 പുതിയ തസ്തികകൾ കൂടി സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.