കടലിന്റെ മക്കൾക്ക് ഇനി സർക്കാർ കല്യാണമണ്ഡപം, “സമുദ്രയൊരുക്കി” സർക്കാർ ഇനിയും മുന്നോട്ട്

0
73

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ വിവാഹ ചടങ്ങുകൾക്ക് നേരിടുന്ന സ്ഥലപരിമിതി മനസിലാക്കിയാണ് സർക്കാർ പദ്ധതി നടപ്പാക്കിയത്. ഏറ്റവും മികച്ച സൗകര്യങ്ങളോടെ വെസ്റ്റ്ഹിൽ ബീച്ചിൽ മനോഹരമായ ‘സമുദ്ര’ യുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.എ പ്രദീപ്കുമാർ എം എൽ എ യുടെ നേതൃത്വത്തിലാണ് കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പദ്ധതി നടപ്പിലാക്കിയത്.

അറുനൂറിലേറെ പേർക്ക് ഇരിക്കാവുന്നതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ മനോഹരമായഓഡിറ്റോറിയം,വിവാഹച്ചടങ്ങളും കലാസാംസ്കാരിക പരിപാടികളും നടത്തുന്നതിനുള്ള സ്റ്റേജ്, സ്റ്റേജിന് പിന്‍വശത്ത് ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉൾപ്പെ ടെയുള്ള വിശ്രമമുറികൾ, മികച്ച സൗകര്യങ്ങളോടുകൂടിയ പാചകപ്പുര, ഭക്ഷണ ഹാൾ, വിശാലമായ പാർക്കിങ് ഏരിയ, ലാൻഡ് സ്കേപ്പിങ്ങും അലങ്കാരവിളക്കുകളും എല്ലാം ചേർന്ന് ആകർഷകമായ അന്തരീക്ഷം ഇതെല്ലാം ‘സമുദ്ര’യുടെ സവിശേഷതകളാണ്. ഒപ്പം സമുദ്രത്തിൻ്റെ സൗന്ദര്യവും. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വേദിയായും ‘സമുദ്ര’ പ്രയോജനപ്പെടുത്താവുന്നതാണ്.

 

എം.എൽ ഏയ്ക്ക് ലഭിക്കുന്ന നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 2.26 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. പദ്ധതിയുടെ ഉദ്ഘടനം ഇന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് നിർവഹിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ പങ്കു വെച്ച് എം എൽ എ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണ രൂപം;

പലപ്പോഴും സുഹൃത്തുക്കളായ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹത്തിന് പോകുമ്പോൾ ശരിക്ക് സങ്കടം തോന്നാറുണ്ട്. വളരെ ചെറിയ സ്ഥലത്ത്, രണ്ടു മൂന്ന് വീടുകളിലായി ഒരുക്കിയിരിക്കുന്ന പന്തലുകൾക്കുള്ളിൽ വച്ചായിരിക്കും വിവാഹച്ചടങ്ങുകളും ഭക്ഷണ വിതരണവുമൊക്കെ. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലെല്ലാം ഇതാണ് പൊതുവായ അവസ്ഥ. എല്ലാവരും പരസ്പരം സഹകരിച്ചു കൊണ്ട് ഈ പ്രയാസങ്ങൾ പരമാവധി പരിഹരിക്കാൻ ശ്രമിക്കും.

തീരദേശ മേഖലയിൽ ഇനി മുതൽ അതിന് ശാശ്വത പരിഹാരമാവുകയാണ്. ഏറ്റവും മികച്ച സൗകര്യങ്ങളോടെ വെസ്റ്റ്ഹിൽ ബീച്ചിൽ മനോഹരമായ ‘സമുദ്ര’ യുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.
എം.എൽ ഏയ്ക്ക് ലഭിക്കുന്ന നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 2.26 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത് .

നാളെ വൈകീട്ട് ബഹു. ധനകാര്യ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു കഴിയുന്നതോടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ നിരക്കിൽ ഈ ഓഡിറ്റോറിയം ഉപയോഗിക്കാനാവും.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും സമഗ്രമായ ഉന്നമനത്തിനും കലാ സാംസ്കാരിക ഉന്നതിയും ലക്ഷ്യം വച്ചു കൊണ്ട് വിഭാവനം ചെയ്ത ഈ സംരംഭം സംസ്ഥാനത്തെ ആദ്യത്തേതായിരിക്കും.
അറുനൂറിലേറെ പേർക്ക് ഇരിക്കാവുന്നതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ മനോഹരമായഓഡിറ്റോറിയം,വിവാഹച്ചടങ്ങളും കലാസാംസ്കാരിക പരിപാടികളും നടത്തുന്നതിനുള്ള സ്റ്റേജ്, സ്റ്റേജിന് പിന്‍വശത്ത് ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉൾപ്പെ ടെയുള്ള വിശ്രമമുറികൾ, മികച്ച സൗകര്യങ്ങളോടുകൂടിയ പാചകപ്പുര, ഭക്ഷണ ഹാൾ, വിശാലമായ പാർക്കിങ് ഏരിയ, ലാൻഡ് സ്കേപ്പിങ്ങും അലങ്കാരവിളക്കുകളും എല്ലാം ചേർന്ന് ആകർഷകമായ അന്തരീക്ഷം.ഇതെല്ലാം ‘സമുദ്ര’യുടെ സവിശേഷതകളാണ്.

ഒപ്പം സമുദ്രത്തിൻ്റെ സൗന്ദര്യവും. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വേദിയായും ‘സമുദ്ര’ പ്രയോജനപ്പെടുത്താവുന്നതാണ്. ഹാളിന്റെ പടിഞ്ഞാറുഭാഗത്ത് കടലിന് അഭിമുഖമായി തുറന്നസ്ഥലത്ത് കരിങ്കല്ല് പാകിയ വിശാലമായ മുററവും ഓപ്പണ്‍ എയര്‍ സ്റ്റേജും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.
‘സമുദ്ര’യുടെ പ്രഥമ പരിഗണന മത്സ്യത്തൊഴിലാളികൾക്കായിരിക്കും. മറ്റുള്ളവർക്കും ഒഴിവനുസരിച്ച് ലഭ്യമാകുന്നതാണ്.
പ്രശസ്ത ആർക്കിടെക്റ്റ് ശ്രീ നൗഫൽ ഹാഷിം [TWO i architects] രൂപകല്പന ചെയ്ത ഇതിൻ്റെ നിർമാണം നടത്തിയത് ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പാണ്.