യുഡിഎഫിന്റെ ഘടക കക്ഷിയായി പ്രവർത്തിക്കുമെന്ന് മാണി സി കാപ്പൻ; വഞ്ചനയെന്ന എ കെ ശശീന്ദ്രൻ

0
78

താൻ എൽഡിഎഫ് വിട്ടു യുഡിഎഫിലേക്ക്‌ പോകുകയാണെന്നും  ഘടകകക്ഷിയായി പ്രവർത്തിക്കുമെന്നും എംഎൽഎ  മാണി സി കാപ്പൻ . അതേസമയം കാപ്പൻ എൽഡിഎഫ്‌ വിടുന്നത്‌ വഞ്ചനയാണെന്നും അതിന്‌ മാത്രം എന്ത്‌ അടിയന്തരാവസ്‌ഥയാണുള്ളതെന്നും മന്ത്രി എ കെ ശശീന്ദ്രൻ ചോദിച്ചു. മാണി സി കാപ്പനെ യുഡിഎഫിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി രമേശ്‌ ചെന്നിത്തല പറഞ്ഞു.

എൻസിപി കേന്ദ്ര നേതൃത്വം നിലപാട്‌ പ്രഖ്യാപിക്കും മുന്നേ കാപ്പൻ എൽഡിഎഫ്‌ വിടുമെന്ന്‌ പറഞ്ഞതിനോട്‌ യോജിക്കാനാവില്ല. കേന്ദ്രനേതൃത്വം എൽഡിഎഫ്‌ വിടുമെന്ന്‌ കരുതുന്നില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. മാണി സി കാപ്പന്റെത്‌ മാന്യതയില്ലാത്ത പെരുമാറ്റം. മുന്നണി മാറുന്നത്‌ അനീതിയാണ്‌. കേന്ദ്ര നേതൃത്വത്തിന്റെ  അനുമതിയില്ലാതെ യുഡിഎഫുമായി ചർച്ച നടത്തിയത്‌ ശരിയല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

താനും കൂടെയുള്ളവരും യുഡിഎഫിൽ ചേരുമെന്നും  രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നും കാപ്പൻ പറഞ്ഞു. ശരദ് പവാറും പ്രഫുൽ പട്ടേലും ചർച്ച നടത്തിയിട്ടില്ല. ചർച്ച നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ അവർ തീരുമാനം പറയുമെന്നും കാപ്പൻ പറഞ്ഞു.