ഇടതുപക്ഷത്തിന്റെ തുടർഭരണഭീതിയിലാണ് പ്രതിപക്ഷം : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

0
83

പ്രതിപക്ഷം ഇടതുപക്ഷത്തിന്റെ തുടർഭരണഭീതിയിലാണ് പെരുമാറുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ആ ഭീതിയിലാണ് അവർ പ്രശ്‌നങ്ങൾ സ്യഷ്ടിക്കുന്നതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ ലക്ഷ്യം. ഈ നയത്തിലാണ് ഇടതുപക്ഷവും സർക്കാരും മുന്നോട്ട് നീങ്ങുന്നത്. ഇതൊന്നും പൊതുജനങ്ങൾക്ക് മറക്കാനാകില്ലെന്നും ഇതിനാൽ ജനങ്ങൾ വിധി എഴുതട്ടെയെന്നും മന്ത്രി കൂട്ടിച്ചർത്തു.