മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സിപിഐ തീരുമാനം

0
77

തെരഞ്ഞെടുപ്പിൽ തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സിപിഐ തീരുമാനിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിലാണ് തീരുമാനം.

സിപിഐ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. മൂന്നുതവണ മത്സരിച്ച ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനം.ഇതനുസരിച്ച് സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് മാത്രമാവും മത്സരിക്കാന്‍ സാധ്യതയുണ്ടാവുക. വി എസ് സുനിൽകുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവര്‍ക്ക് സീറ്റുണ്ടാവില്ല.

എംഎല്‍എമാരില്‍ ഇ എസ് ബിജിമോള്‍, മുല്ലക്കര രത്‌നാകരന്‍, സി ദിവാകരന്‍ എന്നിവരും ഇക്കുറി മത്സരരംഗത്തുണ്ടായേക്കില്ല. നിലവില്‍ 17 എംഎല്‍എമാരാണ് സിപിഐക്കുള്ളത്. മാനദണ്ഡപ്രകാരം ഇവരില്‍ 11 പേര്‍ക്കാണ് ഇത്തവണ മത്സരിക്കാന്‍ കഴിയുക.