കോവിഡ് വാക്സിനേഷന് ശേഷം വിവാദ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും : അമിത് ഷാ

0
99

വിവാദ പൗരത്വ ഭേദഗതി നിയമം (സിഎഎ) കോവിഡ്‌ വാക്‌സിൻ വിതരണം പൂർത്തിയായശേഷം നടപ്പാക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. പശ്ചിമ ബംഗാളിലെ മാതുവ സമുദായക്കാരടക്കം അഭയാർഥികൾക്ക്‌ സിഎഎ അനുസരിച്ച്‌ പൗരത്വം നൽകുമെന്ന്‌ അമിത് ‌ഷാ പറഞ്ഞു.

ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണാർഥം ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയുടെ ഭാഗമായി താക്കൂർ നഗർ മേഖലയിൽ പ്രസംഗിക്കുകയായിരുന്നു ഷാ. സിഎഎ നിയമം പൗരത്വം നൽകാനുള്ളതാണെന്നും ആരുടെയും പൗരത്വം കളയാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലദേശിൽ നിന്നു കുടിയേറിയ മാട്വ സമുദായത്തിനു വലിയ സ്വാധീനമുള്ള മേഖലയാണ് താക്കൂർനഗർ. മുൻപ് തൃണമൂൽ അനുഭാവികളായ ഇവരിൽ നല്ലൊരു വിഭാഗത്തിനും ഇതു വരെ പൗരത്വം ലഭിച്ചിട്ടില്ല. 3 കോടിയോളം ജനസംഖ്യയുള്ള ഇവരുടെ വോട്ടുകൾ ബിജെപി ഉന്നം വയ്ക്കുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി സൂക്ഷിച്ച് സംസാരിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.പൗരത്വനിയമം ബംഗാളിൽ നടപ്പാക്കില്ലെന്നും മമത ആവർത്തിച്ചു.