ബിബിസി വേൾഡ് ന്യൂസ് ചാനലിന് ചൈനയിൽ വിലക്ക്

0
70

അന്താരാഷ്​ട്ര വാർത്ത ചാനലായ ബി.ബി.സി ന്യൂസ് ചാനലിന് ചൈനയിൽ വിലക്ക് . ചൈനീസ്​ ബ്രോഡ്​കാസ്​റ്റിങ്​ ലിമിറ്റഡാണ്​ വിലക്ക്​ ഏർപ്പെടുത്തിയത്​.ദേശീയ താൽപര്യങ്ങൾക്ക്​ വിരുദ്ധമായി പ്രവർത്തിച്ചുവെന്നും രാജ്യത്തെ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ വിലക്ക്​.

യു​.കെ നിയമം ലംഘിച്ചതിന്​ ചൈനീസ്​ ബ്രോഡ്​കാസ്റ്ററായ സി.ജി.ടി.എൻ നെറ്റ്​വർക്കിൻറെ ലൈസൻസ്​ ബ്രിട്ടൻ റെഗുലേറ്റർ അസാധുവാക്കിയതിന്​ പിന്നാലെയാണ്​ ചൈനയുടെ നടപടി.

ചൈനയിലെ സംപ്രേക്ഷണ മാർഗനിർദേശങ്ങളിൽ ബി.ബി.സി ഗുരുതര ലംഘനം നടത്തിയതായി നാഷനൽ റേഡിയോ ആൻഡ്​ ടെലിവിഷൻ അഡ്​മിനിസ്​ട്രേഷൻ അറിയിച്ചു.

ഉയിഗൂർ മുസ്​ലിംകളെ സംബന്ധിച്ച്​ വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്​തതിലൂടെ മാർഗനിർദേശങ്ങൾ ലംഘിച്ചു എന്നാണ് ചൈന വ്യക്തമാക്കുന്നത്. ചൈനയുടെ നടപടി നിരാശാജനകം എന്നായിരുന്നു ബി.ബി.സിയുടെ പ്രതികരണം.