ഇന്ദ്രജിത്ത് ചിത്രം ‘ആഹാ’യിലെ ഗാനം അണിയറപ്രവർത്തകർ പുറത്ത് വിട്ടു.

0
66

ഇന്ദ്രജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം ‘ആഹാ’യിലെ ഗാനം അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ഗാനത്തിന് വരികൾ എഴുതി, സംഗീതം പകർന്നിരിക്കുന്നത് സയനോര ഫിലിപ്പ് ആണ്. സയനോരയും വിജയ് യേശുദാസും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ഈ ചിത്രം വടംവലി പശ്ചാത്തലമാക്കുന്ന സ്പോർട്‍സ് ഡ്രാമയാണ്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ആഹ നീലൂർ എന്ന വടംവലി ടീമിൻറെ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

84 ൽ അധികം ലൊക്കേഷനുകളിലായി ആറായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി 62 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്.