ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി – അസ്ട്രസെനക സംയുക്തമായി വികസിപ്പിച്ച ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന

0
89

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനകയും സംയുക്തമായി ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വ്യാപകമായി ഉപയോഗിക്കണമെന്ന് ശുപാർശ ചെയ്ത് ലോകാരോഗ്യ സംഘടന. ആസ്ട്രാസെനക്കയുടെ കോവിഡ് വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

വാക്‌സിൻ അപകട സാധ്യത മറികടക്കാൻ ഫലപ്രദമാണ്. 65 വയസിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പാനൽ വ്യക്തമാക്കുന്നത്.

ജനിതകമാറ്റം വന്ന കോവിഡിന് ഫലപ്രദമാകില്ല എന്ന പറഞ്ഞ് ദക്ഷിണാഫ്രിക്ക ഇതിന്റെ ഉപയോഗം നിർത്തിവെച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പാനൽ പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.