പിഎസ്‌സി നിയമനങ്ങൾ : മുന്നിൽ എൽഡിഎഫ്‌ സർക്കർ , പുകമറ സൃഷ്ടിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും

0
35

സംസ്ഥാനത്ത് കൂടുതൽ പിഎസ്‌സി നിയമനങ്ങൾ നടപ്പാക്കി എൽഡിഎഫ്‌ സർക്കർ. നിയമനങ്ങൾ കൃത്യമായി റിപ്പോർട്ട്‌ ചെയ്യാതെയും ഒഴിവുകൾ നികത്താതെയും ഇരുന്ന യുഡിഎഫ്‌ കാലത്തുനിന്നും എൽഡിഎഫ്‌ സർക്കർ നടത്തിയത് കൂടുതൽ നിയമങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കൃത്യമായ കണക്ക്‌ നൽകിയിട്ടും പുകമറ സൃഷ്‌ടിക്കുന്നതിൽനിന്ന്‌ പ്രതിപക്ഷവും മാധ്യമങ്ങളും പിന്നോട്ടുപോകുന്നില്ല.

കൃത്യമായ കണക്കുകൾ പ്രകാരം 2021 ജനുവരി 30 വരെ 1,57,911 പേർക്കാണ്‌ ഈ സർക്കാരിന്റെ കാലത്ത്‌ നിയമനം നൽകിയത്‌. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അഞ്ചുവർഷംകൊണ്ട്‌ ഇത്‌ 1,25,800 ആയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തേക്കാൾ 32,111 പേർക്ക്‌ അധികമായി ജോലി ലഭിച്ചുവെന്ന്‌ വ്യക്തം.

ഈ സർക്കാർ വന്നതിനുശേഷം 27,000 സ്ഥിരം തസ്‌തികകൾ ഉൾപ്പെടെ 44,000 തസ്‌തികകളാണ്‌ പുതുതായി സൃഷ്‌ടിച്ചത്‌. ഇപ്പോൾ തന്നെ 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു.

 

എൽഡിസിയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത്‌ 1,77,11 നിയമനങ്ങൾ നടത്തിയപ്പോൾ എൽഡിഎഫ് 1,91,20 നിയമനങ്ങൾ നടത്തി. പൊലീസ്‌: യുഡിഎഫ്‌ (4796), എൽഡിഎഫ്‌ (11268). എൽപിഎസ്‌എ (എൽ പി സ്‌കൂൾ അസിസ്റ്റന്റ്): യുഡിഎഫ്‌ (1630), എൽഡിഎഫ്‌ (7322). യുപിഎസ്‌എ (യു പി സ്‌കൂൾ അസിസ്റ്റന്റ്): യുഡിഎഫ്‌ (802), എൽഡിഎഫ്‌ (4446). സ്‌റ്റാഫ്‌ നഴ്‌സ്‌ ഹെൽത്ത്‌: യുഡിഎഫ്‌ (1608), എൽഡിഎഫ്‌ (3607). അസിസ്‌റ്റന്റ്‌ സർജൻ ഹെൽത്ത്‌: യുഡിഎഫ്‌ (2435), എൽഡിഎഫ്‌ (3324). സ്‌റ്റാഫ്‌ നഴ്‌സ്‌ മെഡിക്കൽ: യുഡിഎഫ്‌ (924), എൽഡിഎഫ്‌ (2200).

(കണക്കുകൾ 2021 ജനുവരി 30 വരെ)

സംസ്ഥാനത്താകെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. സംസ്ഥാനത്ത് ഒരുവർഷം സർക്കാർ സർവീസിലേക്ക് ആകെ നടത്താൻ കഴിയുന്ന നിയമനം 25,000 വും. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്‌തികകളിൽ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യുഡിഎഫ് സർക്കാർ സ്വീകരിച്ചപ്പോൾ അത് തിരുത്തിയത് എൽഡിഎഫ് സർക്കാരാണ്.

മാനദണ്ഡമില്ലാതെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുന്ന നയം യുഡിഎഫ് സർക്കാർ സ്വീകരിച്ചു. ആ സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താൽക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. എന്നാൽ, വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. മറ്റു പരിഗണനകളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.