ചെന്നിത്തലയുടെ സദ്ഭരണയാത്രയിൽ അഴിമതിവീരൻ വി കെ ഇബ്രാഹിംകുഞ്ഞും

0
189

ചെന്നിത്തലയുടെ സദ്ഭരണയാത്രയിൽ അഴിമതിവീരൻ വി കെ ഇബ്രാഹിംകുഞ്ഞും. കോടതി നിർദ്ദേശിച്ച ജാമ്യ ഉപാധികൾ ലംഘിച്ചായിരുന്നു കളമശേരിയിൽ വി കെ ഇബ്രാഹിംകുഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളം യാത്രയിൽ പങ്കെടുത്തത്.

കളമശേരിയിൽ നടന്ന വിളംബരജാഥയിൽ ആദ്യാവസാനം ഇബ്രാഹിംകുഞ്ഞ് പങ്കെടുത്തു. മാത്രമല്ല, പ്രവർത്തകർക്ക് നിർദ്ദേശം നൽകിയും ഇബ്രാഹിംകുഞ്ഞ് കളമശേരിയിൽ നിറഞ്ഞുനിന്നു.

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് താൻ അർബുദ രോഗിയായാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. സാക്ഷികൾ അടക്കം ആര്യേതും സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞിനു കോടതി ജാമ്യം നൽകിയത്.

കേസിൽ പ്രത്യേക വിജിലൻസ് സംഘം അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ പേടിച്ചുവിരണ്ട ഇബ്രാഹിംകുഞ്ഞ് നഗരത്തിലെ വൻകിട ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നു. അർബുദ ബാധിതനാണെന്നു കാട്ടി നിയമസഭയുടെ അവസാന സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നില്ല. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് കാട്ടി ഇബ്രാഹിംകുഞ്ഞ്‌ രംഗത്തുവന്നിരുന്നു.