ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ : എ കെ ശശീന്ദ്രൻ

0
87

സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. 100 ചാർജിംഗ് സ്റ്റേഷനുകൾ ആണ് നിർമ്മിക്കുന്നത്.ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകളിൽ ഇല്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനാണ് നിർമ്മണം വേഗത്തിലാക്കിയത്.

ടാറ്റ പവറുമായി സഹകരിച്ചു കൊണ്ടാണ് എറണാകുളത്തും കോഴിക്കോട്ടും കമ്പനി ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിരിക്കുന്നത്. അമ്പത് മിനുട്ടു കൊണ്ട് 80 ശതമാനത്തോളം ചാർജ് ചെയ്യാൻ സൂപ്പർഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനിലൂടെ കഴിയുമെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു.

ഇന്ത്യയിലെ 17 നഗരങ്ങളിൽ നിലവിൽ എം ജിക്ക് 22 സൂപ്പർ ഫാസ്റ്റ് വൈദ്യുത ചാർജിംഗ് സ്റ്റേഷനുകളാണ് ഉള്ളതെന്ന് എം ജി മോട്ടർ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ സൗരവ് ഗുപ്തയും തടസമില്ലാത്ത വൈദ്യുതി ചാർജിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ടാറ്റാ പവർ ന്യൂ ബിസിനസ് സർവീസസ് ചീഫ് രാജേഷ് നായികും പറഞ്ഞു.