മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ് ഫുട്ബോൾ അക്കാദമി വരുന്നു

0
64

മലപ്പുറത്തെ ഫുട്ബോൾ പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ് ഫുഡ്‌ബോള്‍ അക്കാദമി വരുന്നു എന്നുള്ളത്.

സംസ്ഥാന കായിക വകുപ്പിന്റെ പോയ നാലുവര്‍ഷക്കാലത്തെ കുതിപ്പിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു പദ്ധതിയാണ് കേരളാ പൊലീസ് ഫുട്ബോൾ അക്കാദമി.

മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് തീരുമാനം. പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് ലക്ഷ്യം. കേരളാ പോലീസിന്റെ ഭാഗമായ ഫുട്ബോള്‍ താരം ഐഎം വിജയനാകും അക്കാദമിയുടെ ഡയറക്ടര്‍.