വിജയ് ഹസാരെ ട്രോഫി : മുംബൈ ടീമിനെ ശ്രേയസ് അയ്യർ നയിക്കും

0
74

വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. നീണ്ട ദിവസത്തെ ചർച്ചകൾക്കൊടുവിൽ രഞ്ജി ട്രോഫി ഒഴിവാക്കി വിജയ് ഹസാരെ ട്രോഫി മാത്രമേ ഇന്ത്യയിലെ പ്രാദേശിക മത്സര വിഭാഗത്തിൽ ഉണ്ടാകൂ എന്ന ബിസിസിഐയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മുംബൈ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റർ ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. പൃഥ്വി ഷായാണ് ഉപനായകൻ. സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൺ തെണ്ടുൽക്കർക്ക് ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല. യശ്വസി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, തുഷാർ ദേസ്പാണ്ഡെ എന്നിവരും ടീമിൽ ഇടം നേടി.

സൂര്യകുമാർ യാദവിനെ ഒഴിവാക്കിയാണ് ശ്രേയസ് അയ്യരെ ടീമിന്റെ നായകനാക്കുന്നത്. ആറു നഗരങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിനായി താരങ്ങൾ വരുന്ന 13ന് ബയോ ബബിളിൽ പ്രവേശിക്കണം.ഫെബ്രുവരി 20 മുതൽ മാർച്ച് 14 വരെയാണ് മത്സരങ്ങൾ നടക്കുക.