ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ ഹരിയാന ചാമ്പ്യൻമാർ, കേരളത്തിന് നാലാം സ്ഥാനം

0
70

ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ ഹരിയാന ചാമ്പ്യൻമാർ. ഒമ്പത്‌ സ്വർണവും ഏഴ്‌ വെള്ളിയും രണ്ട്‌ വെങ്കലവുമായി മീറ്റിൽ കേരളം നാലാമത്.ഹരിയാന 21 സ്വർണവും 20 വെള്ളിയും 14 വെങ്കലവും നേടി. 13 വീതം സ്വർണവുമായി തമിഴ്‌നാട്‌ രണ്ടാമതും ഉത്തർപ്രദേശ്‌ മൂന്നാമതുമെത്തി.

അണ്ടർ 20 പെൺകുട്ടികുടെ 200 മീറ്ററിൽ ആൻസി സോജൻ 24.51 സെക്കൻഡിൽ സ്വർണ്ണം നേടി. മീറ്റിലെ രണ്ടാം സ്വർണമായിരുന്നു ആൻസിക്ക്‌. ലോങ്‌ ജമ്പിലും ആൻസിക്ക്‌ സ്വർണമുണ്ട്‌.

400 മീറ്റർ ഹർഡിൽസിൽ ജെ വിഷ്‌ണുപ്രിയയും സ്വർണം സ്വന്തമാക്കി. 1:01.69 സമയത്തിൽ ഒന്നാമതെത്തി. അണ്ടർ 18 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കെ ലക്ഷ്‌മിപ്രിയ വെള്ളി നേടി.

ആൺകുട്ടികളുടെ ഹൈജമ്പിൽ ബി ഭരത്‌രാജ്‌ രണ്ടാമതെത്തി. ആൺകുട്ടികളുടെ 1500 മീറ്ററിൽ ജെ റിജോയും വെള്ളി സ്വന്തമാക്കി. കോവിഡ്‌ പ്രതിന്ധി കാരണം കേരളം ആളെണ്ണത്തിൽ കുറവായിരുന്നു.