‘മീറ്റ് ദി ചാമ്പ്യൻസ്’ – 2022 ഫിഫ ഫുട്ബാൾ ലോക കപ്പ് ട്രോഫി ആദ്യമായി ഖത്തറിലെത്തുന്നു

0
80

2022 ഫിഫ ഫുട്ബാൾ ലോക കപ്പിന് വേദിയാകുന്ന ഖത്തറിൽ ലോക കപ്പ് ട്രോഫി ആദ്യമായി എത്തുന്നു. ലോക കപ്പ് ആരംഭിക്കാൻ വെറും രണ്ട് വർഷം മാത്രം ബാക്കിയിരിക്കെ ടൂർണമെന്റിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ട്രോഫി ആദ്യമായി ഖത്തറിലേക്ക് എത്തിക്കുന്നത്.

ഖത്തർ എയർവെയ്സ് പൈലറ്റും കുവൈത്തി പൗരനുമായ തലാൽ ഹൈദർ അൽ ഡാഷ്ടിയാണ് സൂറിച്ചിൽ നിന്നും ട്രോഫി ഖത്തറിലേക്ക് എത്തിക്കുന്നത്. കുവൈത്തി പത്രമായ അൽ നഹർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലോക കപ്പ് ട്രോഫിയുമായി തലാൽ ഹൈദർ ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെയധികം ഇടം പിടിച്ചു കഴിഞ്ഞു. ‘മീറ്റ് ദി ചാമ്പ്യൻസ്’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഫിഫ ആതിഥേയ രാഷ്ട്രമായ ഖത്തറിൽ ട്രോഫി എത്തിക്കുന്നത്.2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോക കപ്പ് ടൂര്ണമെന്റ് നടക്കുന്നത്.