ആരാധനാലയങ്ങൾക്കുള്ള നിർമ്മാണാനുമതി: സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് കാന്തപുരം

0
76

ആരാധനാലയങ്ങൾ നിർമിക്കാൻ അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ.

സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഈ വിഷയത്തിൽ ഉചിതമായ നടപടിയെടുക്കണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പരിഹാരമുണ്ടാക്കിയത്‌ പ്രശംസനീയമാണെന്നും കാന്തപുരം പറഞ്ഞു.