Nerariyan Scoop… യൂത്ത് ലീഗ് ആസ്ഥാന മന്ദിര ഫണ്ടും മുക്കി യൂത്ത് ലീഗ്, ഫണ്ട് മുക്കൽ കെ എം ഷാജി അധ്യക്ഷനായിരിക്കെ

0
117

-അനിരുദ്ധ് പി. കെ

അഴീക്കോട് എം എൽ എ യും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി യൂത്ത് ലീഗ് പ്രസിഡന്റ് ആയിരിക്കെ യൂത്ത് ലീഗ് ആസ്ഥാന മന്ദിരം നിർമിക്കാൻ നടത്തിയ പണപ്പിരിവിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.കണ്ണൂർ ജില്ലാ യൂത്ത് ലീഗിന്റെ മുൻ ട്രെഷറർ ആയിരുന്ന മൂസകുട്ടി നടുവിലാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അന്ന് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പി കെ ഫിറോസും, മൂസകുട്ടിയും ചേർന്ന് ഇക്കാര്യം സാസംസ്ഥാന കമ്മിറ്റിയിൽ ഉന്നയിക്കുകയും ചെയ്തു. എന്നാൽ വ്യക്തമായ മറുപടി ലഭിച്ചില്ല. ഇപ്പോൾ പി കെ ഫിറോസ് യൂത്ത് ലീഗ് സെക്രട്ടറിയായിട്ടും ഫണ്ട് പിരിച്ചതിൽ വ്യക്തത വന്നോ എന്നും കണക്കുകൾ കൃത്യമായോ എന്നും മൂസക്കുട്ടി ആരോപണത്തിൽ ചോദ്യം ഉന്നയിക്കുന്നു.

 

കത്വ കേസിൽ ഇരയായ പെൺകുട്ടിയുടെ ധനസഹായത്തിന് വേണ്ടി പിരിച്ച ഫണ്ട് മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത യൂത്ത് ലീഗ് കൈയിട്ടു വാരി എന്ന വസ്തുത പുറത്ത് വന്നതിന് പിന്നാലെയാണ്. യൂത്ത് ലീഗ് നടത്തുന്ന ഫണ്ട് മുക്കലിന്റെ നിരവധി ആരോപണങ്ങളും വസ്തുതകളും പുറത്ത് വന്നത്. മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രെഷറർ കൂടിയായ മൂസാൻകുട്ടി നാടുവിലിന്റെ പുതിയ ആരോപണത്തിന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയോ പി കെ ഫിറോസോ ഇതുവരെ മറുപടി നൽകിയിട്ടില്ല.