ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

0
34

സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

97 മുതൽ ജോലിചെയ്യുന്ന അധ്യാപകരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പിഎസ് സി വഴി നിയമിച്ചവരുടെ കണക്ക് മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിച്ചു.