പ്രവേശനം നിയന്ത്രിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; അത്യാധുനിക സൗകര്യങ്ങളോടെ പുനലൂർ താലൂക്ക് ആശുപത്രി

0
65

രാജ്യത്തെ ആദ്യ ഫൈവ് സ്റ്റാർ ആശുപത്രിയിൽ പ്രവേശനം ആർട്ടിഫിഷൽ ഇന്റലിജൻസിലൂടെ മാത്രം. ശരീര ഉഷ്മാവ് നിയന്ത്രിത അളവിൽ അല്ലെങ്കിൽ, മാസ്കില്ലെങ്കിലും പ്രവേശനം നിഷേധിക്കും. തെക്കെ ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു ആശുപത്രിയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനത്തോടെ പ്രവേശനം കവാടം സ്ഥാപിക്കുന്നത്. 16 ലക്ഷം രൂപയാണ് ചിലവ്.

ആർട്ടിഫിഷൽ ഇന്റലിജൻസ് എൻട്രൻസിൽ രണ്ട് പാസേജ്, സിംങ് ബാരിയറിൽ തന്നെ ആദ്യ ഘട്ട പരിശോധന. ഇവിടെ ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ പ്രവർത്തിക്കും, രണ്ട് മീറ്റർ ദൂരെ വെച്ചു തന്നെ ആദ്യ തെർമൽ ക്യാമറയിൽ ടെമ്പറേച്ചർ പരിശോധിക്കും. മാസ്ക് ഉണ്ടൊ എന്നും മുഖ പരിശോധന നടത്തും. അതിനു ശേഷമെ ഡോർ തുറക്കു. 3 സെക്കന്റു കൊണ്ട് സ്ക്രീനിംങ് നടപടികൾ പൂർത്തീകരിക്കും.

രണ്ടാം ഘട്ടത്തിലെ പരിശോധനയിൽ ശരീര ഉഷ്മാവ്,മാസ്ക് പരിശോധന,തെർമൽ ഇമേജ് എന്നിവ ശേഖരിക്കും. പ്രവേശിക്കുന്ന ആളിന്റെ സമയവും,തീയതിയും ഉൾപ്പടെ വിശദ ഡാറ്റാ സൂക്ഷിക്കും. തെർമൽ ക്യാമറയിലൂടെ ശരീര ഊഷ്മാവിന്റെ ഡിജിറ്റൽ ചിത്രം സ്ക്രീനിൽ കാണിക്കും. എല്ലാം വിവരങ്ങളും റിപ്പോർട്ടായി നൽകുകയും ചെയ്യും.