ന്യൂസ്‌ക്ലിക്കിലെ റെയ്‌ഡ് മാധ്യമത്തെ നിശബ്ദമാക്കാന്‍: പിബി

0
97

ഡിജിറ്റല്‍ വാര്‍ത്താമാധ്യമം ‘ന്യൂസ്‌ക്ലിക്കി’ന്റെ ഓഫീസുകളിലും എഡിറ്റര്‍മാരുടെയും ഉടമയുടെയും വീടുകളിലും എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നടത്തിയ റെയ്‌ഡിനെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനു നേരെയുള്ള മറ്റൊരു കടന്നാക്രമണമാണിത്. വാര്‍ത്താമാധ്യമത്തെ ഭീഷണിപ്പെടുത്താനും നിശബ്‌ദമാക്കാനുമാണ് ഇഡിയുടെ നടപടി.

കര്‍ഷകസമരത്തെക്കുറിച്ച് വസ്‌തുനിഷ്ഠവും വിപുലവുമായ വാര്‍ത്തകളാണ് ‘ന്യൂസ്‌ക്ലിക്ക്’ നല്‍കിവരുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ വേട്ടയാടാനും നിശബ്ദമാക്കാനും മോഡിസര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ഉപയോഗിക്കുന്നു. ന്യൂസ്‌‌ക്ലിക്കിനും മാനേജ്‌മെന്റിനും എതിരായ പ്രതികാരനടപടി അവസാനിപ്പിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.