റാങ്ക് ഹോൾഡേഴ്‌സിനെ കുരുതി കൊടുക്കാൻ കോൺഗ്രസ്,ബിജെപി ഗൂഢാലോചന

0
89

-അതിഥി.സി.കൃഷ്ണ

സെക്രെട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ഉദ്യോഗാർഥികളുടെ സമരം കലാപമാക്കി മാറ്റാൻ കോൺഗ്രസ് ബി ജെ പി ഗൂഢാലോചന.പി എസ് സി വഴി ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയ സർക്കാരിനെതിരെ ഉയർത്തുന്ന അപവാദ പ്രചരണം ഫലം കാർന്ന് എന്ന തിരിച്ചറിവിലാണ് വസ്തുത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാനും വാർത്തയിൽ ഇടം പിടിക്കാനും,ഉദ്യോഗാർഥികളുടെ ജീവൻ വെച്ചുള്ള രാഷ്ട്രീയ കളികൾക്ക് ഇരു പാർട്ടികളും മുന്നിട്ടിറങ്ങിയിരിക്കുന്നത്. സമരത്തെ കലാപമാക്കാൻ ഗൂഢാലോചന നടക്കുന്നതായി ഇന്റലിജിൻസ് റിപ്പോർട് പുറത്ത് വന്നു. കഴിഞ്ഞ ദിവസം ഉൾപ്പടെ നടന്നത് ഇതിന്റെ ഭാഗമായ നീക്കമായിരുന്നു എന്ന് തെളിവുകൾ വ്യക്തമാക്കുന്നു.

ഈ തല വഴി മണ്ണെണ്ണ ഒഴിക്കുന്നയാൾ പാലക്കാട്‌ പെരുവമ്പ്‌ സ്വദേശി കോൺഗ്രസ്സ്‌ മണ്ഡലം പ്രസിഡന്റ്‌ ക്യഷ്ണന്റെ മകനും യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകനുമായ റിജു ആണു.ഇദ്ദേഹം നിലവിൽ ഒരു റാങ്ക്‌ പട്ടികയിലുമില്ല, അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക്‌,അതറിയാവുന്നതിനാൽ തന്നെ, ഈ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടുമില്ല, കള്ളം കൈയ്യോടെ പിടിക്കപ്പെടും എന്നത്‌ കൊണ്ട്‌ തന്നെയാണ് ഈ ചിത്രത്തിന് പ്രതിപാസകം വലിയ പിന്തുണ നൽകാതിരുന്നത്.

മൂന്ന് കന്നാസ്‌ മണ്ണെണ്ണയാണു സമരക്കാർക്കിടയിൽ നുഴഞ്ഞ്‌ കയറിയവർ സമര കേന്ദ്രത്തിൽ എത്തിച്ചിരുന്നത്‌.അതിലൊരു കന്നാസ്‌ തല വഴിയും, രണ്ട്‌ കന്നാസ്‌ തറയിലും ഒഴിച്ചു. ഒരു തീപ്പൊരി മതിയായിരുന്നു വലിയൊരു അത്യാഹിതത്തിനു.സമരക്കാർക്കിടയിൽ നുഴഞ്ഞ്‌ കയറി, അവരെ ഇരയാക്കി ഒരു പതിവ്‌ കോൺഗ്രസ്സ്‌ രാഷ്ട്രീയ നാടകമാണ് അരങ്ങേറിയത്. ഉദ്യോഗാർത്തകളുടെ ജീവൻ ബാലീ കൊടുത്ത് രഹസ്ട്രീയ ലാഭം നേടുക എന്നതായിരുന്നു ഉദ്ദേശം. സമയോചിതമായി പോലീസ് നടത്തിയ ഇടപെടലാണ് വലിയ ദുരന്തത്തെ ഒഴിവാക്കിയത്.

വർഷത്തിൽ മുപ്പതിനായിരം നിയമനങ്ങൾ എന്ന നിലയിലാണ് പി എസ് സി വഴിയുള്ള നിയമനങ്ങൾ എല്ലാ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ ചലിച്ചാൽ നടത്താനാകുന്ന പരമാവധി നിയമനങ്ങൾ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സർക്കാർ 2020 ഡിസംബർ 31വരെ 155544 നിയമങ്ങളാണ് പി എസ് സി വഴി നടത്തിയിട്ടുള്ളത്. അതായത് വർഷത്തിൽ ശരാശരി 34565 നിയമങ്ങളാണ് സർക്കാർ നടത്തിയത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടത്തിയിട്ടുള്ള നിയമനങ്ങളുടെ വിവരങ്ങൾ ഇങ്ങനെ ആകെ നിയമനം 150355 അഞ്ച് വര്ഷം കൊണ്ടാണ് ഇത്, ഇനി വാർഷിക ശരാശരി എടുത്ത് നോക്കിയാൽ ഓരോ വർഷവും 30071 നിയമനങ്ങൾ. അതായത് നാല് വർഷം കൊണ്ട് എൽ ഡി എഫ് നടത്തിയതിനേക്കാൾ കുറവാണ് അഞ്ച് വർഷം കൊണ്ട് യു ഡി എഫ് നടത്തിയ നിയമനങ്ങൾ. അതേസമയം 13000 ത്തിലധികം പിൻവാതിൽ നിയമങ്ങളാണ് യു ഡി എഫ് കാലത്ത് നടന്നത് എന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കുമ്പോൾ മനസിലാക്കാൻ കഴിയും.

വസ്തുതകൾ മറച്ചു വെച്ച് മറ്റ് ആരോപണങ്ങൾ ഉന്നയിക്കാൻ ഇല്ലാത്ത പ്രതിപക്ഷം ഇപ്പോൾ സർക്കാരിനെതിരെ നടത്തുന്ന പുതിയ അപവാദ പ്രചരണമാണ് പിൻവാതിൽ നിയമനം. ഇതിൽ ഉദ്യോഗാർത്ഥികളെ കുരുതി കൊടുക്കാനാണ് ആത്മഹത്യ നീക്കങ്ങൾ ഉൾപ്പടെ നടത്തുന്നത്. ഉദ്യോഗാർഥികളുടെ ചോര കൊണ്ട് വോട്ട് പിടിക്കുക മാത്രമാണ് ഇതിന്റെ പിന്നിലെ ലക്‌ഷ്യം.