Exclusive…ഏഷ്യാനെറ്റ് മുൻ റിപ്പോർട്ടർക്ക് കേന്ദ്ര മന്ത്രിയുടെ സഹായത്തോടെ വിദേശകാര്യ വകുപ്പിൽ പിൻവാതിൽ നിയമനം

0
99

-അനിരുദ്ധ്.പി.കെ

ഏഷ്യാനെറ്റ് ന്യൂസിന്റെ മുൻ ചീഫ് റിപ്പോർട്ടർ ശ്യാം കുമാറിന്റെ നിയമനമാണ് വിവാദമാകുന്നത്. ഒരാഴ്ചയ്ക്ക് മുന്നെയാണ് വിദേശ കാര്യ വകുപ്പിൽ ശ്യാം കുമാറിന് നിയമനം ലഭിക്കുന്നത്. ഏഷ്യാനെറ്റിന്റെ മുൻ റിപ്പോർട്ടറായിരുന്ന ശ്യാം കുമാർ ജോലി രാജി വെച്ചാണ് ഇപ്പോഴുള്ള കേന്ദ്ര സർക്കാർ ജോലിയിൽ പ്രവേശിച്ചത്. നിയമനത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ള വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.അടുത്തകാലത്തായി ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കുകയും, അത്തരത്തിൽ സമൂഹക മാധ്യമങ്ങളിൽ ഉൾപ്പടെ പ്രതികരിക്കുകയും ചെയ്തയാളാണ് ശ്യാം കുമാർ.

സ്വന്തം റിപ്പോർട്ടറുടെ പിൻവാതിൽ നിയമനം മറച്ചു വെച്ചാണ് ഏഷ്യാനെറ്റ് കേരളത്തിൽ സുതാര്യമായി നടന്നു കൊണ്ടിരിക്കുന്ന പി എസ് സി നിയമനങ്ങളുടെ മേൽ കരി നിഴൽ വീഴ്ത്താൻ വ്യാജ വാർത്തകൾ നൽകുന്നത്. കാലടി സര്വകലാസഹലയിലെ നിയമന തട്ടിപ്പ് എന്ന നിലയിൽ പഴയ പി എസ് സി റാങ്ക്ലിസ്റ് ഉയർത്തി കാട്ടി ഏഷ്യാനെറ്റ് നടത്തിയ വ്യാജ പ്രചാരണം തത്സമയം നിയമനം ലഭിച്ചയാൾ തന്നെ പൊളിച്ചു കൊടുത്തത് ജനങ്ങൾ കണ്ടതാണ്.

രാജ്യത്ത് യു പി എസ് സി വഴിയും എസ് എസ് സി വഴിയുമുള്ള സ്ഥിര നിയമനങ്ങൾക്ക് സർക്കാർ തടയിട്ടിരിക്കുകയാണ്. എട്ട് ലക്ഷം നിയമങ്ങളാണ് രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. സ്ഥിര നിയമനങ്ങൾ ഒഴിവാക്കിയും, റിട്ടയർഡ് ഉദ്യോഗസ്ഥരെ ദിവസവേതനത്തിന് നിയമിച്ചതും തൊഴിൽ വഞ്ചന നടത്തുന്നത്. ഇക്കാര്യങ്ങൾ മറച്ചു വെക്കാൻ കേരളത്തിലും സമര കോലാഹലങ്ങളുമായി തെരുവിലിറങ്ങുകയാണ് ബി ജെ പി.