മോഡി സർക്കാരിന്റെ മാധ്യമ വേട്ട തുടരുന്നു; ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും മാധ്യമപ്രവർത്തകരുടെ വീട്ടിലും റെയിഡ്

0
129

കർഷക സമരത്തിന്റെ വാർത്തകൾ റിപ്പോർട്ട് ചെയത ഓൺലൈൻ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് ഡൽഹി ഹെഡ് ഓഫീസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. മോഡി സർക്കാരിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി ന്യൂസ് ക്ലീക്ക് വാർത്തകൾ നൽകിയിരുന്നു. ഇതെ തുടർന്നാണ് സ്ഥാപനത്തിന്റെ ഒഫീസിലും മാധ്യമപ്രവർത്തകരുടെ വീട്ടിലും എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്നത്. മാധ്യമത്തിന്റെ സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ഥയുടെയും എഡിറ്റർ പാഞ്ചാലിന്റെ വീട്ടിലും റെയിഡ് നടന്നു.

കർഷക സമരത്തിന്റെ വാർത്തകൾ കൃത്യമായി റിപ്പോർട് ചെയ്യുകയും അതിൽ സർക്കാരിനെതിരെ ശക്തമായ വിമർശനം ഉയർത്തുകയും ചെയ്തതാണ് റെയിഡ് നടത്താൻ കാരണമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. കർഷക സമരത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരെയും തിരഞ്ഞുപിടിച്ച് നിയമനടപടികൾക്ക് വിധേയരാക്കുകയാണ് സർക്കാർ. പ്രക്ഷോഭത്തെ അനുകൂലിക്കുന്ന ട്വിറ്റർ ഹാൻഡിലുകൾക്ക് മേൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നു.

കർഷക പ്രക്ഷോപത്തെ അടിച്ചൊതുക്കാനുള്ള എല്ലാമാർ​ഗങ്ങളും തേടുകയാണ് നരേന്ദ്ര മോദി സർക്കാർ. മാസങ്ങളായി കർഷകർ തെരുവിൽ സമരരം​ഗത്തായിട്ടു കുത്തക കോർപ്പറേറ്റുകൾ അനുകൂല സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.