കാലടി സർവ്വകലാശാല നിയമനം : ഇന്റർവ്യു ബോർഡ്‌ അംഗം ഡോ. ടി പവിത്രൻ പരാതി പിൻവലിച്ചു

0
96

കാലടി സർവ്വകലാശാലയിലെ അധ്യാപകനിയമനത്തിൽ വിയോജിച്ച്‌ വൈസ്‌ർക്ക്‌ നൽകിയ കത്ത്‌ ഇന്റർവ്യു ബോർഡ്‌ അംഗം ഡോ. ടി പവിത്രൻ പിൻവലിച്ചു.

വിഷയവിദഗ്‌ദ്ധർക്കാണ്‌ നിയമനാധികാരം എന്ന തെറ്റിദ്ധാരണയിലാണ്‌ കത്ത്‌ നൽകിയതെന്നും ഇപ്പോൾ നടക്കുന്ന രാഷ്‌ട്രീയ വിവാദത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ്‌ വ്യക്തമായ സാഹചര്യത്തിലാണ്‌ തിരുത്തുന്നത്‌.

സർവ്വകലാശാലയിലെ മലയാളം അധ്യാപിക തസ്‌തികയിലേക്ക്‌ ഡോ. നിനിത കണിച്ചേരിയെ നിയമിച്ചതിൽ അപാകതയുണ്ടെന്ന്‌ ആരോപിച്ച്‌ വിസിക്ക്‌ കത്തു നൽകിയ മൂന്നുപേരിൽ ഒരാളാണ്‌ ഡോ. പവിത്രൻ. മറ്റൊരംഗമായിരുന്ന ഡോ. ഉമർ തറമേലിന്റെ സ്ഥാപിത താൽപ്പര്യമാണ്‌ വിവാദത്തിനു പിന്നിലെന്ന്‌ വ്യക്തമായിരുന്നു.