യു ഡി എഫിന് മറുപടിയുമായി നിയമനം ലഭിച്ചവർ, ഉദ്യോഗാർത്ഥികൾ ആവേശത്തിൽ

0
83

കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് എവിടെയുമില്ലാത്ത തരത്തിൽ നിയമനങ്ങളിൽ റെക്കോർഡ് സൃഷ്ടിക്കുകയാണ് കേരള സർക്കാർ. പി എസ് സി വഴിയുള്ള നിയമനങ്ങളിൽ ചരിത്രമെഴുതുന്നു സർക്കാരിന്റെ നിയമന നടപടികളെ ആവേശപൂർവ്വം ഏറ്റെടുക്കുകയാണ് ഉദ്യോഗാർത്ഥികൾ. പി എസ് സി നിയമനത്തിന്റെ അഡ്വൈസ് മെമ്മോ കൈകളിൽ എത്തിയ സന്തോഷം രാഷ്ട്രീയമായ വിയോജിപ്പുകൾ മാറ്റി വെച്ച് തുറന്ന് സമ്മതിക്കുകയാണ്. സർക്കാരിനെതിരെ യു ഡി എഫ് നടത്തുന്ന അപവാദ പ്രചാരണങ്ങൾക്ക് പൊതു ജനം മറുപടി പറയുന്നു. യു ഡി എഫ് അനുഭാവിയും അധ്യാപികയുമായ നജ്മ അസ്ഗറിന്റെ ഫേസ്ബുക് കുറിപ്പ് ഇതിന്റെ ഉദാഹരണമാണ്. കാലങ്ങളായി കൊതിച്ച പി എസ് സി നിയമനം എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ലഭിച്ചതിലുള്ള ആത്മാർത്ഥമായ സന്തോഷം നജ്മ തുറന്നെഴുതുന്നു. പോസ്റ്റ് ഇങ്ങനെ :