ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഫോളോഓണ്‍ ഭീഷണി

0
78

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഫോളോഓണ്‍ ഭീഷണി. സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 578 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 257 എന്ന നിലയിലാണ്. 33 റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും 8 റണ്‍സോടെ ആര്‍ അശ്വിനുമാണ് ക്രീസില്‍.

ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 321 റണ്‍സ് കൂടി വേണം. ഫോളോഓണ്‍ ഒഴിവാക്കാന്‍ നാല് വിക്കറ്റ് ശേഷിക്കെ 121 റണ്‍സാണ് വേണ്ടത്.ഡോം ബെസ്സിന്റെ നാല് വിക്കറ്റുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലൊടിച്ചത്.