ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗിന്റെ നുണ പ്രചാരണം പൊളിച്ചടുക്കി അഡ്വ.ഷുക്കൂർ

0
102

മഞ്ചേശ്വരം എം എൽ എ യും, ലീഗ് നേതാവുമായ എം സി ഖമറുദ്ധീൻ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ് ഗൂഢാലോചനയില്ലെന്ന് അഡ്വ.ഷുക്കൂർ.കേസിൽ മാനം നഷ്ടപ്പെട്ടിരിക്കുന്നു മുസ്ലിം ലീഗ് നുണപ്രചാരണം തുടങ്ങിയതോടെയാണ് കേസിൽ ഇരകൾക്ക് വേണ്ടി നിയമസഹായം ചെയ്യുകയും തട്ടിപ്പിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്ത അഭിഭാഷകൻ കൂടിയായ ഷുക്കൂർ വിശദീകരണം നൽകിയത്.ഫാഷൻ ഗോൾഡ് നിക്ഷേപക തട്ടിപ്പു കേസിൽ ‘ഗൂഢാലോചന സിദ്ധാന്തക്കാരുടെ ‘ ആരോപണങ്ങൾ പാടെ തള്ളുന്നു.മഞ്ചേശ്വരം MLA യെ ജയിലിൽ കിടക്കുവാൻ തുടങ്ങിയിട്ട് 90 ദിവസം പൂർത്തിയായി.അദ്ദേഹത്തിനെതിരെയുള്ള കുറ്റകൃത്യം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചനയും ഫണ്ടു തിരിമറിയും മാത്രമല്ല ; 2019 ലെ അനധികൃത നിക്ഷേപം സ്വീകരിക്കൽ തടയൽ നിയമ പ്രകാരവും 2013 ലെ കേരള നിക്ഷേപക സംരക്ഷണ നിയമ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഈ കേസുകൾ അതീവ ഗൗരവം ഉള്ളതാണ്. എന്നും ഷുക്കൂർ വാക്കേത് വ്യക്തമാക്കി. ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :

ഫാഷൻ ഗോൾഡ് നിക്ഷേപക തട്ടിപ്പു കേസിൽ ‘ഗൂഢാലോചന സിദ്ധാന്തക്കാരുടെ ‘ ആരോപണങ്ങൾ പാടെ തള്ളുന്നു.
മഞ്ചേശ്വരം MLA യെ ജയിലിൽ കിടക്കുവാൻ തുടങ്ങിയിട്ട് 90 ദിവസം പൂർത്തിയായി.
അദ്ദേഹത്തിനെതിരെയുള്ള കുറ്റകൃത്യം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചനയും ഫണ്ടു തിരിമറിയും മാത്രമല്ല ; 2019 ലെ അനധികൃത നിക്ഷേപം സ്വീകരിക്കൽ തടയൽ നിയമ പ്രകാരവും 2013 ലെ കേരള നിക്ഷേപക സംരക്ഷണ നിയമ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
ഈ കേസുകൾ അതീവ ഗൗരവം ഉള്ളതാണ്.

കേസിലെ രാഷ്ട്രീയം തീർച്ചയായും കേസെടുക്കുന്നതിലും പ്രതിയെ അറസ്റ്റു ചെയ്യുന്നതിലും സംസ്ഥാനം ഭരിക്കുന്ന സർക്കാറിന്റെ മുന്നണിയുടെ നയ നിലപാടുകളും കാഴ്ചപ്പാടുകളും പ്രസക്തം തന്നെയാണ്.
ഇടതു പക്ഷ രാഷ്ട്രീയം ഇരകൾക്കൊപ്പമാണ് , ഒരു നിലയ്ക്കും വേട്ടക്കാരനെപ്പം നീർക്കുന്ന സമീപനം ഇടതു പക്ഷ സർക്കാറിനു സാധ്യമല്ല . ശ്രീ ഉമ്മൻ ചാണ്ടിയോ ചെന്നിത്തല സാറോ സംസ്ഥാനം ഭരിക്കുകയാണെങ്കിൽ ശ്രീ കമറുദീനെതിരെ ചെറു വിരൽ അനക്കുവാനുള്ള ധൈര്യം ആ ഭരണ കൂടം കാണിക്കുകയില്ല , മറിച്ചു നിക്ഷേപകരെ ഭീഷണി പ്പെടുത്തി പരാതി പിൻവലിപ്പിക്കുവാൻ മാത്രമായിരിക്കും സർക്കാർ സംവിധാനം ഉപയോഗിക്കുക .

പരാതി വന്ന ആദ്യ ഘട്ടത്തിൽ ലീഗ് യു ഡി എഫ് നിയമ രംഗത്തെ പ്രഗൽഭരും ചാനൽ ചർച്ചകളിൽ എടുത്ത നിലപാടുകൾ ക്രിമിനൽ കേസ് നില നിൽക്കില്ല എന്നായിരുന്നു . MLA യ്ക്കു ആസ്ഥാന നിയമ പണ്ഡിതർ നൽകിയ ഉപദേശവും അതു തന്നെയായിരുന്നു. ആ ബലത്തിലാണ് അദ്ദേഹം FIR റദ്ദു ചെയ്യുവാൻ ഹൈക്കോടതിയെ സമീപിച്ചത് . ഹൈക്കോടതി ആ ഹർജി വിശദമായ വാദം കേട്ടു തള്ളുകയാണ് ചെയ്തിരിരുന്നത്.
ഹൈക്കോടതി ആ FIR റദ്ദു കേസു തള്ളുന്നതു വരെ നിരന്തരം അവർ അതു തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.
അവർ ബോധപൂർവ്വം BUDS ആക്ട് മറച്ചു വെച്ചാണ് നിലപാട് പറഞ്ഞിരുന്നത്.

പണം നിഷേപകർക്കു നീതി കിട്ടണം , അതു നിയമം അനുശാസിക്കുന്ന വഴിയിൽ തന്നെ ആയിരിക്കണം.
BUDS (The Banning of unregulated Deposits Schemes Act ) കൃത്യമായി നിക്ഷേപകരുടെ താൽപര്യം പൂർണ്ണമായും സംരക്ഷണം ഉറപ്പു നൽകുന്ന നിയമ നിർമ്മാണമാണ്. 2019 ലെ നിയമത്തിനു മുൻകാല പ്രാബല്യം ഉണ്ടെന്നു ഇക്കഴിഞ്ഞ ആഴ്ച പോപ്പുലർ ഫൈനാൻസ് തട്ടിപ്പു കേസിൽ ബഹു ഹൈക്കോടതി അർത്ഥ ശങ്കയ്ക്കു ഇടം നൽകാതെ വിധി പ്രസ്താവിച്ചിട്ടുണ്ട്.

ഈ കേസിലെ ഇരകൾക്കു നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നതിനു BUDS നിയമ പ്രകാരം പ്രത്യേക കോടതിയെ നിയമിക്കണമെന്നും ഫാഷൻ ഗോൾഡ് കമ്പനിയും ഡയറക്ടറുമാരുമായി ബന്ധപ്പെട്ട മുഴുവൻ ആസ്ഥികളും കണ്ടു കെട്ടുന്നതിനു വേണ്ടി കാസർഗോഡ് ജില്ലാ കലക്ടറെ കോംപിറ്റന്റ് അതോറിറ്റിയായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന സർക്കാറിനു നിവേദനം നൽകിയിട്ടുണ്ട് , ആ അപേക്ഷയിൽ നിക്ഷേപകർക്കു അനുകൂലമായ സമീപനം കൈ കൊള്ളും എന്നു തന്നെയാണ് പ്രതീക്ഷ, മാത്രവുമല്ല നേരത്തെ സൂചിപ്പിച്ച പോപ്പുലർ ഫൈനാൻസ് തട്ടിപ്പു കേസിൽ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനു വേണ്ടി സംസ്ഥാനത്ത് BUDS നിയമം നടപ്പിലാക്കുവാൻ ചട്ടങ്ങൾ ഉടൻ രൂപീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട് (2020(6) KLT 838, Raveendran Pillai v State of Kerala)
ഈ സാഹചര്യത്തിൽ നിക്ഷേപകർക്കു പണം തിരികെ ലഭിക്കുന്നതിനു വേണ്ടി നിയമ പരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുവാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.

പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്യുന്നതിനു വേണ്ടി പോലീസ് ശ്രമിക്കുന്നുണ്ട് എന്നു തന്നെയാണ് കരുതുന്നത് , കൂടാതെ കമ്പനിയിലെ മറ്റു ഡയറക്ടർമാരും പ്രതി പട്ടികയിൽ സ്ഥാനം പിടിക്കും എന്നു തന്നെയാണ് അറിയുന്നത് , BUDS നിയമം അനുസരിച്ചു ഡയറക്ടർമാരെ ഒഴിച്ചു നിർത്തുക സാധ്യമല്ല.

ഇനി BUDS നിയമ പ്രകാരം പ്രത്യേക കോടതിയെ നിയമിക്കുന്നതിലും കോംപിറ്റന്റ് അതോറിറ്റിയെ നിയമിക്കുന്നതിലും കാല താമസം വരുകയാണെങ്കിൽ നിക്ഷേപകർ ബഹു ഹൈക്കോടതിയെ സമീപിക്കുവാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.
പ്രശ്നങ്ങൾ ഒന്നും വ്യക്ത്യധിഷ്ഠിതമല്ല, നിയമാധിഷ്ഠിതമാണ്. ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ് ഭാവി കേരളത്തിൽ ഒരു ചൂണ്ടു പലകയാണ്. സാധാരണ മനുഷ്യരെ അധികാരവും സ്ഥാന മാനങ്ങും ജനങ്ങൾക്കിടയിലുള്ള സ്വാധീനവും ഉപയോഗിച്ചു ചൂഷണം ചെയ്യുന്ന വെള്ള കോളർ കുറ്റവാളികൾ നിയമത്തിന്റെ വഴിയിൽ കൂടി നടക്കേണ്ടി വരുമെന്ന ചൂണ്ടു പലക.

കാത്വ ഫണ്ടും സുനാമി ഫണ്ടും മുക്കിയവരുടെ രാഷ്ട്രീയം വെച്ചു ഫാഷൻ ഗോൾഡു തട്ടിപ്പും നിസ്സാരമായി തോന്നുമായിരിക്കും , സാധാരണ മനുഷ്യർക്കു ഇതു നിസ്സാരമല്ല, ഗൗരവം ഉള്ളതു തന്നെയാണ്. ഒരു കാര്യം ഉറപ്പിക്കാം , ഇരകൾക്കു ഇടതു പക്ഷം സംസ്ഥാനം ഭരിക്കുന്ന കാലത്ത് നീതി ലഭിക്കാത്ത ഒരു സാഹചര്യവും ഉണ്ടാവില്ല.
ഇരകൾക്കൊപ്പം അന്നും ഇന്നും എന്നും ഞങ്ങൾ ഉണ്ട്.