ആ​റു​വ​യ​സു​കാ​ര​നെ അ​മ്മ ക​ഴു​ത്ത​റു​ത്ത് കൊലപ്പെടുത്തി

0
72

പാ​ല​ക്കാ​ട് അ​മ്മ ആ​റു​വ​യ​സു​കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊലപ്പെടുത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് ആണ് സംഭവം നടന്നത്.പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​നു സ​മീ​പം പൂ​ള​ക്കാ​ട് ആ​ണ് ദാ​രു​ണ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ‌ആ​മി​ൽ എ​ന്ന ആ​റു വ​യ​സു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​മ്മ ഷാ​ഹി​ദ​യെ പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ​വ​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല ന​ട​ത്തി​യ ശേ​ഷം ഷാ​ഹി​ദ ത​ന്നെ​യാ​ണ് പോ​ലീ​സി​നെ ഫോ​ൺ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞ​ത്. സം​ഭ​വ​സ​മ​യ​ത്ത് അ​വ​രു​ടെ ഭ​ർ​ത്താ​വും ര​ണ്ട് മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് തൊ​ട്ട​ടു​ത്ത മു​റി​യി‌​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് കൊ​ല​പാ​ത​കം അ​റി​യു​ന്ന​ത്. ദൈ​വം പ​റ​ഞ്ഞി​ട്ടാ​ണ് താ​ൻ കൊ​ന്ന​ത് എ​ന്ന് ഷാ​ഹി​ദ പ​റ​ഞ്ഞെ​ന്നാ​ണ് നാ​ട്ടു​കാ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം.