കർഷക സമരം : ഒരു കർഷകൻ കൂടി ഡൽഹിയിൽ ആത്മഹത്യ ചെയ്തു

0
102

കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന ഒരു കർഷകൻ കൂടി ഡൽഹിയിൽ ആത്മഹത്യ ചെയ്തു. തിക്രി അതിർത്തിയിലാണ് 52 വയസ്സുകാരനായ കരംവീർ സിംഗ് ആത്മഹത്യ ചെയ്തത്. മൃതദേഹത്തിനരികെ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

ഞായറാഴ്ച പുലർച്ചെ ബസ് സ്റ്റാൻഡിനരികെയുള്ള ഒരു മരത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ‘ഭാരതീയ കിസാൻ യൂണിയൻ സിന്ദാബാദ്. തിയതികൾക്ക് പിന്നാലെ തിയതികൾ മാത്രമാണ് സർക്കാർ നൽകുന്നത്. എപ്പോഴാണ് ഈ കരിനിയമം മാറുക എന്ന് അറിയില്ല.’- ആത്മഹത്യാ കുറിപ്പിൽ കരംവീർ എഴുതി. നിലവിൽ ശരീരം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.