Wednesday
17 December 2025
30.8 C
Kerala
HomeWorldഈജിപ്ത് തടവിലാക്കിയ അൽ ജസീറ റിപ്പോർട്ടർ മഹ്മൂദ് ഹുസൈന് 4 വർഷങ്ങൾക്ക് ശേഷം മോചനം

ഈജിപ്ത് തടവിലാക്കിയ അൽ ജസീറ റിപ്പോർട്ടർ മഹ്മൂദ് ഹുസൈന് 4 വർഷങ്ങൾക്ക് ശേഷം മോചനം

ഈജിപ്ത് തടവിലാക്കിയ അൽ ജസീറ റിപ്പോർട്ടർ മഹ്മൂദ് ഹുസൈന് 4 വർഷങ്ങൾക്ക് ശേഷം മോചനം. ഖത്തർ സ്ഥാനമായി പ്രവർത്തിക്കുന്ന അൽ ജസീറ റിപ്പോർട്ടർ മഹ്മൂദ് ഹുസൈനെ 2016 ഡിസംബറിലാണ് കരുതൽ തടങ്കലിൽ ആക്കിയത്.

54കാരനായ മഹ്മൂദ് ദീർഘകാലം അൽജസീറ അറബിക് ചാനലിനു വേണ്ടി ഫ്രീലാൻസായി പ്രവർത്തിച്ചിരുന്നു. 2010ൽ മുഴുവൻ സമയ മാധ്യമപ്രവർത്തകനായി. ആദ്യം കെയ്‌റോയിലും പിന്നീട് ദോഹയിലും ജോലി ചെയ്ത അദ്ദേഹം അവധിക്കാലത്ത് കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോൾ അറസ്റ്റിലാവുകയായിരുന്നു. 2016 ഡിസംബർ 23ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ 15 മണിക്കൂറിലേറെ ചോദ്യം ചെയ്തു. തുടർന്ന് വിട്ടയച്ച ശേഷം ഒരു ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

തെറ്റായ വാർത്തകൾ നൽകി രാജ്യത്തിൻ്റെ പ്രതിഛായ തകർക്കുന്നു എന്നും ഇതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നു എന്നും ആരോപിച്ചുകൊണ്ടായിരുന്നു ഈജിപ്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ, ആരോപണങ്ങൾ തെളിയിക്കാൻ ആഭ്യന്തര മന്ത്രാലയത്തിനു കഴിഞ്ഞില്ല.

RELATED ARTICLES

Most Popular

Recent Comments