ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനും വികസനത്തിൽ പങ്കാളിയാക്കാനുമുള്ള നിർദേശം തേടി നവകേരളം യുവകേരളം എന്ന ആശയത്തിലൂന്നി മുഖ്യമന്ത്രി പിണറായി വിജയന്റെ സിഎം@ക്യാമ്പസ് പരിപാടി വിദ്യാർത്ഥികളെ ആവേശത്തിലാഴ്ത്തി.
ആദ്യവേദിയായ കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലക്ക് പിന്നാലെ രണ്ടാം വേദിയായ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾ തങ്ങളുടെ നൂതനവും സർഗാത്മകവുമായ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പാകെ അവതരിപ്പിച്ചു.