സി കൃഷ്ണന്‍ നായർ മാധ്യമ പുരസ്കാരം കെ ടി ശശിക്ക്‌

0
105

സ്വാതന്ത്ര സമര സേനാനിയും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതാവും ദേശാഭിമാനി ലേഖകനുമായിയുന്ന സി കൃഷ്ണൻ നായരുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ കെ ടി ശശി അർഹനായി.

കാസർകോട്‌ ഇ എം എസ് പഠനകേന്ദ്രം സി കൃഷ്ണൻ നായരുടെ കുടുംബത്തിന്റെ സഹായത്തോടെ ഏർപ്പെടുത്തിയതാണ് പുരസ്കാരം.കണ്ണൂർ ആന്തൂരിലെ പ്രമുഖ വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യക്ക് പിന്നിലെ യാഥാർഥ്യം ചൂണ്ടിക്കാട്ടി ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തകളും റിപ്പോർട്ടുകളുമാണ് കെ ടി ശശിയെ അവാർഡിന് അർഹനാക്കിയത്.