അഭിഭാഷകർ യാതൊരു പ്രതിഫലവും വാങ്ങാതെ ഇടപെട്ട കേസ്- കേരളത്തിൽ നടന്നത് വ്യാപക പണപ്പിരിവ്; അ‍‍ഡ്വ. ജെയ്മോൻ ആൻഡ്രൂസ്

0
98

കത്വ കൂട്ടബലാത്സംഗ കേസിൽ ഹാജയരായ മുതിർന്ന അഭിഭാഷകർ ഉൾപ്പെടെ ഒരു സംഘം അഭിഭാഷകർ യാതൊരു പ്രതിഫലവും വാങ്ങിയിരുന്നില്ലെന്ന് വ്യക്തമാക്കി അഡ്വ. ജെയ്മോൻ ആൻഡ്രോസ്. ഇരയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരാകുന്നതിന് തടഞ്ഞുകൊണ്ട് ജമ്മു കാശ്മീർ ബാർ അസോസിയേഷൻ പ്രമേയം പാസ്സാക്കിയ സാഹചര്യത്തിൽ കേസ് മുന്നോട്ട് പോയ നാൾ വഴികൾ വിശദീകരിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കി പോസ്റ്റ്.

അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ 13 -04 -2018 നു ആ വിഷയം ആദ്യമായി പരാമർശിച്ച (മെൻഷൻ) സുപ്രീം കോടതി അഭിഭാഷകരുടെ സംഘത്തിലെ ഒരു അംഗം ആയിരുന്നു ഞാൻ.

കേരളത്തിന്റെ മുൻ സ്റ്റാന്റിംഗ് കോണ്സെലും സുഹൃത്തുമായ പി വി ദിനേശ്, രാജസ്ഥാൻ മുൻ സ്റ്റാൻഡിങ് കോണ്സെലായിരുന്ന ശോഭ ഗുപ്ത എന്നിവരായിരുന്നു പ്രസ്തുത അഭിഭാഷക സംഘത്തിന് നേതൃത്വം നൽികിയതു. അന്ന് രാവിലെ കോടതിയിൽ വിഷയം അവതരിപ്പിച്ചപ്പോൾ കോടതി വിവരങ്ങൾ എഴുതി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ഉച്ചക്ക് 2 മണിക്ക് പരിഗണിക്കാം എന്ന് അറിയിക്കുകയാണുണ്ടായത് .

അതെ തുടർന്ന് ഒരു നോട്ട് തയ്യാറാക്കി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് സഹിതം ഞങ്ങൾ നല്കുകയായുണ്ടായി.

മുതിർന്ന അഭിഭാഷകർ ഉൾപ്പെടെ ഒരു സംഘം അഭിഭാഷകർ യാതൊരു പ്രതിഫലവും വാങ്ങാതെ ഇടപെട്ട ഒരു കേസിനെയാണ് ഇന്ന് ഒരു സംഘം വ്യാപകമായ പണപ്പിരിവിന് ഉപയോഗിക്കുകയൂം അത് അടിച്ചുമാറ്റുകയും ചെയ്തു എന്ന വേദനജനകമായ വാർത്തകൾ വരുന്നത്
ഒന്നോർത്തോളൂ ‘മാധവൻ കട്ടതൊന്നും ചേക്ക് വിട്ടുപോയിട്ടില്ല ‘ കഷ്ടം മൊയ്‌ലാളീ , കഷ്ടം എന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം

രാജ്യത്തെയും ലോകത്തെയും ഞെട്ടിച്ച കത്വ കൂട്ടബലാത്സംഗ കേസിൽ ഇരയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരാകുന്നതിന് തടഞ്ഞുകൊണ്ട് ജമ്മു കാശ്മീർ ബാർ അസോസിയേഷൻ പ്രമേയം പാസ് ആക്കുകയും അഭിഭാഷകരെ തടയുകയും ചെയ്ത വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അവസരത്തിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ 13 -04 -2018 നു ആ വിഷയം ആദ്യമായി പരാമർശിച്ച (മെൻഷൻ) സുപ്രീം കോടതി അഭിഭാഷകരുടെ സംഘത്തിലെ ഒരു അംഗം ആയിരുന്നു ഞാൻ.

കേരളത്തിന്റെ മുൻ സ്റ്റാന്റിംഗ് കോണ്സെലും സുഹൃത്തുമായ പി വി ദിനേശ്, രാജസ്ഥാൻ മുൻ സ്റ്റാൻഡിങ് കോണ്സെലായിരുന്ന ശോഭ ഗുപ്ത എന്നിവരായിരുന്നു പ്രസ്തുത അഭിഭാഷക സംഘത്തിന് നേതൃത്വം നൽികിയതു. അന്ന് രാവിലെ കോടതിയിൽ വിഷയം അവതരിപ്പിച്ചപ്പോൾ കോടതി വിവരങ്ങൾ എഴുതി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ഉച്ചക്ക് 2 മണിക്ക് പരിഗണിക്കാം എന്ന് അറിയിക്കുകയാണുണ്ടായത് .

അതെ തുടർന്ന് ഒരു നോട്ട് തയ്യാറാക്കി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് സഹിതം ഞങ്ങൾ നല്കുകയായുണ്ടായി.

അതിനെ തുടർന്ന് കോടതി പ്രസ്തുത കേസ് കോടതി സ്വമേധയാ കേസ് എടുക്കുകയും (Suo Moto Writ (Crl ) No 1 /2018 ) ആയി രജിസ്റ്റർ ചെയ്യുകയും ബാർ അസോസിയെഷനും കാശ്മീർ സർക്കാരിനും നോട്ടീസ് അയക്കുകയും വിശദീകരണം ചെയ്തത്. അതെ തുടരുന്നുകൊണ്ടാണ് അടുത്ത കേസ് തിയതി മുതൽ തിർന്ന അഭിഭാഷക ഇന്ദിര ജൈസിങ്ങും , കാശ്മീരിൽ ഇരയുടെ കുടുംബത്തിന് വേണ്ടി നിയമ പോരാട്ടം നടത്തുന്ന ദീപിക സിംഗ് രാജാവത് എന്നിവർ ഉൾപ്പെടെ കേസുകളിൽ സുപ്രീം കോടതിയിൽ ഹാജരാവുകയും അവർ പ്രത്യേകം റിട്‌ ഹരജി സമർപ്പിക്കുകയും പിന്നീട് രണ്ട് ഹരജികളും ഒന്നിച്ച പരിഗണിച്ച കോടതി പിന്നീട പഞ്ചാബിലെ പത്താന്കോട്ടെക്ക് കേസ് മാറ്റാൻ ഉത്തരവിടുകയും ചെയ്തത് .

മുതിർന്ന അഭിഭാഷകർ ഉൾപ്പെടെ ഒരു സംഘം അഭിഭാഷകർ യാതൊരു പ്രതിഫലവും വാങ്ങാതെ ഇടപെട്ട ഒരു കേസിനെയാണ് ഇന്ന് ഒരു സംഘം വ്യാപകമായ പണപ്പിരിവിന് ഉപയോഗിക്കുകയൂം അത് അടിച്ചുമാറ്റുകയും ചെയ്തു എന്ന വേദനജനകമായ വാർത്തകൾ വരുന്നത്
ഒന്നോർത്തോളൂ ‘മാധവൻ കട്ടതൊന്നും ചേക്ക് വിട്ടുപോയിട്ടില്ല ‘ കഷ്ടം മൊയ്‌ലാളീ , കഷ്ടം !