ബിജെപി കൗൺസിലറുടെ വീട്ടിൽ വൈദ്യൂതി മോഷണം: കൈയ്യോടെ പിടികൂടി വിജിലൻസ്, 82000 രൂപ പിഴ ഈടാക്കി

0
58

തൊടുപുഴ നഗരസഭയിൽ ബിജെപി കൗൺസിലറുടെ വീട്ടിൽ വൈദ്യൂതി മോഷണം. സംഭവം വിജിലൻസ് പിടികൂടി 82000 രൂപ പിഴ ഈടാക്കി. ന്യൂമാൻ കോളെജ് വാർഡ് കൗൺസിലർ ശ്രീലക്ഷ്മി കെ സുദീപിന്റെ വീട്ടിലാണ് വൈദ്യൂതി മോഷണം കണ്ടെത്തിയത്.

ശ്രീലക്ഷ്മിയുടെ അച്ഛൻ തൊടുപുഴ മുതലിയാർ മഠം കാവുക്കാട്ട് കെ ആർ സുദീപിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കുള്ള വൈദ്യൂതി കണക്ഷനിൽ നിന്നാണ് സമീപത്തെ ഇവരുടെ രണ്ട് വീടുകളിലേക്ക് വൈദ്യൂതി മോഷ്ടിച്ചത്.

മീറ്റർ വെക്കാതെ അനധികൃതമായി രണ്ട് കേബിൾ വലിച്ചായിരുന്നു വൈദ്യൂതി മോഷണം. രഹസ്യവിവരം ലഭിച്ചതനുസരിച്ച്‌ ആന്റി പവർ തെഫ്റ്റ് വിജിലൻസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വൈദ്യൂതി മോഷണം കണ്ടെത്തിയത്.

വൈദ്യൂതി മോഷണത്തിന് 62000 രൂപയും കോംപൗണ്ടിംഗ് ചാർജ് ഇനത്തിൽ 20000 രൂപയും ചേർത്ത് 82000 രൂപയാണ് പിഴയടച്ചത്.എന്നുമുതലാണ് വൈദ്യുതി മോഷണം തുടങ്ങിയതെന്ന് വ്യക്തമല്ല.

പരമാവധി ആറ് മാസത്തെ ഉപയോഗം കണക്കാക്കി പിഴ ഇടക്കാൻ മാത്രമാണ് നിലവിലെ നിയമം. കൗൺസിലർ അച്ഛനുമൊത്ത് തൊടുപുഴ നമ്ബർ ടു സെക്ഷൻ ഓഫീസിലെത്തിയാണ് പിഴ അടച്ചത്.