കോവിഡ് വാക്‌സിന് യുഎസിൽ അടിയന്തര വിതരണാനുമതി തേടി ജോൺസൺ & ജോൺസൺ

0
74

കോവിഡ് വാക്‌സിന് യുഎസിൽ അടിയന്തര വിതരണാനുമതി തേടി ജോൺസൺ & ജോൺസൺ കമ്പനി. ജോൺസൺ & ജോൺസൺ നിർമിച്ച ഒറ്റ ഡോസ് വാക്‌സിൻ വൈറസ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ ഫലപ്രദമായേക്കുമെന്ന് ജർമനി പ്രത്യാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കമ്പനി വിതരണാനുമതി തേടിയത്.

അനുമതി ലഭിച്ചാൽ യുഎസിൽ കോവിഡിനെതിരെയുള്ള മൂന്നാമത്തെ വാക്‌സിനാവും ജോൺസൺ & ജോൺസണിന്റേത്. ഒറ്റ ഡോസുപയോഗവും നിലവിൽ അനുമതി ലഭിച്ച വാക്‌സിനുകളിൽ നിന്ന് വ്യത്യസ്തമായി ശീതീകരണ സംവിധാനത്തിന്റെ ആവശ്യകതയിൽ വരുന്ന കുറവും ജോൺസൺ & ജോൺസൺ വാക്‌സിന്റെ മെച്ചങ്ങളാണ്.എന്നാൽ, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെയുള്ള പരീക്ഷണങ്ങളിൽ ഈ വാക്‌സിൻ പരാജയപ്പെട്ടിരുന്നു.