Tuesday
30 December 2025
23.8 C
Kerala
HomeKeralaതൃശ്ശൂർ പൂരം കർശന നിയന്ത്രണത്തോടെ നടത്തും

തൃശ്ശൂർ പൂരം കർശന നിയന്ത്രണത്തോടെ നടത്തും

തൃശ്ശൂർ പൂരം കർശന നിയന്ത്രണത്തോടെ നടത്താൻ തീരുമാനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ നടത്തും. പൂര നടത്തിപ്പുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കാൻ മന്ത്രി വി എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തും.

RELATED ARTICLES

Most Popular

Recent Comments