അനിൽകുമാർ വടവാതൂരിന് സയൻസ് റിപ്പോർട്ടിങ്ങിൽ ദേശീയ പുരസ്‌കാരം

0
80

പത്ര മാധ്യമങ്ങളിലൂടെയുള്ള മികച്ച ശാസ്ത്ര പ്രചാരണത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് ഡോ അനിൽ കുമാർ വടവാതൂർ തിരഞ്ഞെടുക്കപ്പെട്ടു .രണ്ടു ലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവുമാണ് പുരസ്‌കാരം.

ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 നു അവാർഡ് സമ്മാനിക്കും. കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ റീജിയണൽ ഡയറക്ടർ ആണ് ഡോ അനിൽകുമാർ. മികച്ച സയൻസ് റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പുരസ്‍കാരവും ഡോ അനിൽകുമാറിന് ലഭിച്ചിരുന്നു.